അമേരിക്കയില്‍ വെടിവെപ്പ്; പത്ത് പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്ത് വെടിവെപ്പ്. ആക്രമണത്തില്‍ 10 പേര് മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുധാരിയായ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കുപറ്റിയ ആക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമിയെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരാഴ്ചക്കിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണ സംഭവമാണിത്. മാര്‍ച്ച് 17 ന് ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ആറ് പേര് ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയായ 21 കാരനെ പൊലീസ് അറസ്റ്റ് […]

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്ത് വെടിവെപ്പ്. ആക്രമണത്തില്‍ 10 പേര് മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുധാരിയായ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കുപറ്റിയ ആക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമിയെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒരാഴ്ചക്കിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണ സംഭവമാണിത്. മാര്‍ച്ച് 17 ന് ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ആറ് പേര് ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയായ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്വര്‍ത്തിലെ യംഗ്സ് ഏഷ്യന്‍ മസാജ് പാര്‍ലറിലാണ് ആദ്യം വെടിവെപ്പ് നടന്നത്. ഇവിടെ നാലു പേര് കൊല്ലപ്പെട്ടു. ഇതു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിലാണ് നോര്‍ത്ത് ഈസ്റ്റ് അറ്റ്ലാന്റയിലെ ഗോള്‍ഡ് സ്പായില്‍ കവര്‍ച്ചാ ശ്രമം നടക്കുന്നെന്ന് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് ഇവിടെ എത്തുമ്പോഴേക്കും മൂന്ന് സ്ത്രീകളെ ഇവിടെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും കുറച്ചു സമയത്തിനുള്ളില്‍ സമീപത്തുള്ള മറ്റൊരു സ്പാ കേന്ദ്രമായ അരോമ തെറാപ്പി സ്പായിലും ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പുതിയ ആക്രമണം.
- TAGS:
- usa