Top

‘ഇതോടെ ഞാൻ നിർത്താം’; വീണ്ടും ഒരു നിർമ്മാണ സംരംഭത്തിന്റെ പ്രഖ്യാപനവുമായി ദുൽഖർ

നിര്‍മ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് കടന്നിരിക്കുകയാണ്.

3 Feb 2021 10:56 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഇതോടെ ഞാൻ നിർത്താം’; വീണ്ടും ഒരു നിർമ്മാണ സംരംഭത്തിന്റെ പ്രഖ്യാപനവുമായി ദുൽഖർ
X

ദുല്‍ഖര്‍ സല്‍മാന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന് പേരിട്ടിരിക്കുന്ന പോസ്റ്റർ ദുൽഖറിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

വേഫെയറിന്റെ ആറാമത്തെ നിർമ്മാണ സംരംഭം അറിയിക്കുന്നു. മൈ ഡ്രീംസ് എന്റെർറ്റൈമെന്റിനൊപ്പം ചെയ്യുന്ന ഉപചാരപൂർവ്വം ഗുണ്ട ജയൻ. സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ് എന്നിങ്ങനെ ഒരു നല്ല താരനിര തന്നെ ചിത്രത്തിനുണ്ട്. എല്ലവർക്കും സന്തോഷമുള്ള ഒരു ഫെബ്രുവരി 3 നേരുന്നു. ഇതോടെ ഞാൻ നിർത്താം.

ദുൽഖർ സൽമാൻ

ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് കടന്നിരിക്കുകയാണ്.

ഇതിന് പുറമെ ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍,

പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതീഷ് പൊയ്യ,

അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്‌നിഡാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്

Next Story