Top

കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ ഗുണ്ടാ ആക്രമണം; രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പിച്ചു

കോട്ടയം നഗരത്തില്‍ ഗുണ്ടാ ആക്രമണം. നഗരമധ്യത്തിലെ വീട്ടില്‍ ഗുണ്ടാ സംഘം അതിക്രമിച്ചു കയറി രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പിച്ചു. ചന്തക്കടവില്‍ വടശ്ശേരി ലോഡ്ജിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂര്‍ സ്വദേശി സാജന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ സംഘം കാറില്‍ രക്ഷപ്പെട്ടു. ഇവര്‍ ഉപേക്ഷിച്ചെന്ന് കരുതുന്ന ബൈക്ക് കണ്ടെടുത്തു. അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി തിരുവനന്തപുരം സ്വദേശി ഷിനുവും പൊന്‍കുന്നം സ്വദേശിനിയായ യുവതിയും ഗുണ്ടകളില്‍ നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് […]

30 Jun 2021 12:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ ഗുണ്ടാ ആക്രമണം; രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പിച്ചു
X

കോട്ടയം നഗരത്തില്‍ ഗുണ്ടാ ആക്രമണം. നഗരമധ്യത്തിലെ വീട്ടില്‍ ഗുണ്ടാ സംഘം അതിക്രമിച്ചു കയറി രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പിച്ചു. ചന്തക്കടവില്‍ വടശ്ശേരി ലോഡ്ജിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂര്‍ സ്വദേശി സാജന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ സംഘം കാറില്‍ രക്ഷപ്പെട്ടു. ഇവര്‍ ഉപേക്ഷിച്ചെന്ന് കരുതുന്ന ബൈക്ക് കണ്ടെടുത്തു.

അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം സ്വദേശി ഷിനുവും പൊന്‍കുന്നം സ്വദേശിനിയായ യുവതിയും ഗുണ്ടകളില്‍ നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് കരുതുന്നുവെന്നും പോലീസ് അറിയിച്ചു.

Next Story