വമ്പൻ ഹോട്ടലുകളും കൂടുതൽ വിമാനങ്ങളും ! സഞ്ചാരികളെ വരവേറ്റ് ദോഫാർ

രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വിനോദ സഞ്ചാരികളെത്തുന്ന ഖരീഫ് സീസണിനായി ഒരുങ്ങി ഒമാനിലെ ദോഫാർ ഗവർണറേറ്റ്

dot image

സലാല: രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വിനോദ സഞ്ചാരികളെത്തുന്ന ഖരീഫ് സീസണിനായി ഒരുങ്ങി ഒമാനിലെ ദോഫാർ ഗവർണറേറ്റ്. പച്ചപ്പ് നിറഞ്ഞ പർവതങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ പാതകളും കുന്നുകളും സഞ്ചാരികളുടെ മനം കവരുകയാണ്. ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഈ പ്രദേശം മാറുകയാണ്.

ഈ കൊല്ലം വൻ ഒരുക്കങ്ങളാണ് സഞ്ചാരികളെ വരവേൽക്കാൻ ദോഫാർ സ്വീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ വൻ നിക്ഷേപങ്ങളാണ് ടൂറിസം നടത്തിയത്. സന്ദർശകരുടെ എണ്ണത്തിൽ 10 മുതൽ 15 ശതമാനം വരെ വർധനവ് ഗവർണറേറ്റ് പ്രതീക്ഷിക്കുന്നുണ്ട് 2024ൽ 10,48,000 പേരാണ് പ്രദേശെത്തിച്ചേർന്നത്.

ഇക്കൊല്ലത്തെ സീസണിനോട് അനുബന്ധിച്ച് പൈതൃക, ടൂറിസം മന്ത്രാലയം നിരവധി പുതിയ ടൂറിസം പദ്ധതികൾ ആരംഭിച്ചു. ദോഫാർ പ്രൈവറ്റ് മ്യൂസിയം, മിർബാത്തിലെ 84 മുറികളുള്ള ത്രീ-സ്റ്റാർ ഹോട്ടൽ, സലാലയിലെ 216 മുറികളുള്ള ആഡംബര സർവീസ്ഡ് അപ്പാർട്ട്‌മെന്റ് സമുച്ചയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ദോഫാറിൽ ഇപ്പോൾ ലൈസൻസുള്ള 100 ടൂറിസം സ്ഥാപനങ്ങളായി.

വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ 8,000-ത്തിലധികം ഹോട്ടൽ മുറികളും ഈ പ്രദേശത്തുണ്ട്.
റിയാദ്, ജിദ്ദ, ദമ്മാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിൽ നിന്ന് സലാല വിമാനത്താവളത്തിലേക്കുള്ള പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

Content Highlights- Dhofar welcoming touristors in Grand style

dot image
To advertise here,contact us
dot image