Top

ജിസിസി റെയിൽ നെറ്റ് വർക്ക്; കുവെറ്റിൽ നിന്ന് അബുദാബി വഴി ഒമാനിലേക്ക് ഇനി ട്രെയിനിൽ യാത്ര ചെയ്യാം

2050 ഓടേ 70 ശതമാനത്തോളം വരെ കാർബൺ വാതകം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിസിസി-വൈഡ് റെയിൽവേ നിർമ്മിക്കുന്നത്

18 May 2022 12:56 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജിസിസി റെയിൽ നെറ്റ് വർക്ക്; കുവെറ്റിൽ നിന്ന് അബുദാബി വഴി ഒമാനിലേക്ക് ഇനി ട്രെയിനിൽ യാത്ര ചെയ്യാം
X

അബുദാബി: കുവെറ്റിൽ നിന്ന് അബുദാബി വഴി മസ്‌കറ്റിലേക്കുള്ള യാത്രകൾ ബന്ധിപ്പിക്കുന്നതിനായി ജിസിസി-വൈഡ് റെയിൽവേ തയ്യാറെടുക്കുകയാണ്. എല്ലാ ഗൾഫ് രാജ്യങ്ങളും അവരുടേതായ ശൃംഖലകൾ നിർമ്മിക്കുന്നതോടൊപ്പം ജിസിസി-വൈഡ് റെയിൽവേയുടെ നിർമ്മാണവും പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്.

2,177 കിലോമീറ്റർ ജിസിസി റെയിൽവേ ശൃംഖല അറബ് രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ജിസിസി രാജ്യങ്ങൾ റെയിൽവേ ശൃംഖലയുടെ നിർമ്മാണത്തിൽ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് മിഡിൽ ഈസ്റ്റ് റെയിലിന്റെ 16-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് യുഎഇയുടെ ഊർജ-അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി സുഹൈൽ അൽ മസ്‌റൂയി പറഞ്ഞു.

2050 ഓടേ 70 ശതമാനത്തോളം വരെ കാർബൺ വാതകം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിസിസി-വൈഡ് റെയിൽവേ നിർമ്മിക്കുന്നത്. എന്നാൽ ഇന്ധനം ഉൾപ്പെടെയുള്ള ആഗോള ഊർജ വില കുതിച്ചുയരുന്നത് പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിലികളിൽ ഒന്നാണെന്ന് സുഹൈൽ അൽ മസ്‌റൂയി ചൂണ്ടികാട്ടി. ഇതിനായി രാജ്യങ്ങൾ സുസ്ഥിരതയും കാര്യക്ഷമതയും ഉറപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു.

STORY HIGHLIGHTS: You could travel by train from Kuwait to Oman via UAE

Next Story