Top

സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങി മരിച്ചു

2 Jun 2022 12:52 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങി മരിച്ചു
X

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ പെട്രോള്‍ ബങ്കിന് അടുത്തുള്ള ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു.

അറബ് വംശജരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് അധികൃതരും റെഡ് ക്രസന്‍റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷപ്പെടുത്തിയ തൊഴിലാളിയെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ വെന്‍റിലേറ്ററിൽ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കടുത്ത ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: Worker Drowned In Water Tank

Next Story

Popular Stories