Top

മോസ്‌ക്കോയിലേക്ക് വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിക്കാനുള്ള നടപടി നിര്‍ത്തി വിസ് എയര്‍ അബുദാബി

ഏറ്റവും കുറഞ്ഞ ചെലവില്‍ സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനിയാണ് യുഎഇയിലെ വിസ് എയര്‍ അബുദാബി.

20 Aug 2022 12:13 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മോസ്‌ക്കോയിലേക്ക് വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിക്കാനുള്ള നടപടി നിര്‍ത്തി വിസ് എയര്‍ അബുദാബി
X

അബുദാബി: റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലേക്ക് വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിക്കാനുള്ള നടപടി നിര്‍ത്തിവച്ച് വിസ് എയര്‍ അബുദാബി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതായാണ് വിസ് എയര്‍ അറിയിച്ചത്.

നേരത്തെ മോസ്‌ക്കോയിലേക്ക് വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിക്കുമെന്ന് വിസ് എയര്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നു മുതല്‍ പ്രതിദിന വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

തിരുമാനം പിന്‍വലിച്ചതില്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം റിഫണ്ട് ചെയ്ത് നല്‍കും. വിസ് എയര്‍ലൈന്‍ അബുദാബിയില്‍ റിസര്‍വേഷനുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ഇമെയില്‍ വഴി ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു.

ഏറ്റവും കുറഞ്ഞ ചെലവില്‍ സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനിയാണ് യുഎഇയിലെ വിസ് എയര്‍ അബുദാബി.

Next Story