Top

വെര്‍ച്ച്വല്‍ വിസയുമായി യുഎഇ; സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഒരു വര്‍ഷം കാലാവധി

റെസിഡന്‍ഷ്യല്‍, ഇമിഗ്രഷന്‍ മന്ത്രാലയമൊരുക്കുന്ന ഈ വിസ സ്വന്തം സ്‌പോൺസർഷിപ്പിലാണ് നൽകുന്നത്

7 May 2022 11:42 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വെര്‍ച്ച്വല്‍ വിസയുമായി യുഎഇ; സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഒരു വര്‍ഷം കാലാവധി
X

അബുദാബി: വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ ലഭ്യമാക്കാനൊരുങ്ങി യുഎഇ . ഒരു വർഷം കാലാവധിയുള്ള വിസയാണ് ലഭ്യമാകുന്നത്. റെസിഡന്‍ഷ്യല്‍, ഇമിഗ്രഷന്‍ മന്ത്രാലയമൊരുക്കുന്ന ഈ വിസ സ്വന്തം സ്‌പോൺസർഷിപ്പിലാണ് നൽകുന്നത്. അധിക ചിലവ് കുറക്കുക,സ്പ്പാേൺസർഷിപ്പ് ഇല്ലാതാക്കി പുതിയ വർക്ക് പെർമിറ്റ് നൽകുക എന്നതിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇയിലേയ്ക്ക് ആകർഷിക്കുന്നതിനാണ് വെർച്വൽ വിസ ലഭ്യമാകുന്നത്.

ഇടത്തരം സംരംഭകർ, വ്യവസായ രംഗത്തെ തുടക്കക്കാർ എന്നിവരെയെല്ലാം രാജ്യത്തേക്കു സ്വാഗതം ചെയ്യുന്നതാണ് പുതിയ സംവിധാനം. കമ്പനികളുടെ ആസ്ഥാനം വിദേശ രാജ്യങ്ങളിലാണെങ്കിലും ദുബായിൽ താമസിച്ച് ഇവർക്ക് ജോലി ചെയ്യാൻ കഴിയും. മാത്രമല്ല വിസ ലഭിച്ചവർക്ക് തങ്ങളുടെ കുടുംബത്തെ യുഎഇയിലേക്ക് എത്തിക്കാനും വെര്‍ച്വല്‍ വിസ ഉപയോഗപ്പെടുത്താം. വിസകളുടെ കാലാവധി പുതുക്കി ഉപയോ​ഗിക്കാനും സാധിക്കും.

ആറു മാസം വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് പകര്‍പ്പ്, ദുബായ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഒരു വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയാണ് വിസക്ക് അപേക്ഷിക്കുന്നവര്‍ നല്‍കേണ്ടത്. നിലവില്‍ ജോലിയുള്ളവരാണ് അപേക്ഷകരെങ്കില്‍ തൊഴില്‍ തെളിയിക്കുന്ന രേഖയും ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള തൊഴില്‍ കരാറും വിസ ലഭ്യമാക്കാൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

STORY HIGHLIGHTS :Virtual visa to work abroad; UAE with new opportunities

Next Story

Popular Stories