Top

വിരമിച്ചവര്‍ക്ക് വിസ നല്‍കാന്‍ യുഎഇ; യോഗ്യതകള്‍ ഇത്രമാത്രം

'എല്ലാവരേയും യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നു'

10 Nov 2021 3:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിരമിച്ചവര്‍ക്ക് വിസ നല്‍കാന്‍ യുഎഇ; യോഗ്യതകള്‍ ഇത്രമാത്രം
X

ജോലിയില്‍ നിന്നും വിരമിച്ച യുഎഇയിലെ താമസക്കാര്‍ക്ക് വിസ അനുവദിക്കാനുളള യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസികള്‍. പ്രായ പരിധി കഴിഞ്ഞ് ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യുഎഇയില്‍ നിന്ന് മടങ്ങേണ്ട സാഹചര്യമാണുണ്ടായിരുന്നത്. എന്നാല്‍ താമസ വിസയുമായി ബന്ധപ്പെട്ട ഈ നിബന്ധനകളില്‍ ഇളവുനല്‍കുന്നതിന്റെ ഭാഗമായാണ് വിരമിച്ചവര്‍ക്ക് വിസ നല്‍കാന്‍ യുഎഇ തീരുമാനിച്ചത്. ഇതോടെ വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വിസ ലഭിക്കും.

യോഗ്യതകള്‍:

1. ഒരുമില്ല്യണ്‍ ദിര്‍ഹത്തിന്റെ സ്ഥാവരജംഗമവസ്തുക്കളുണ്ടായിരിക്കണം. (എല്ലാ എമിറേറ്റിലേതും ഉള്‍പ്പടെ മതിയാകും)

2. ഒരു മില്ല്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത ബാങ്ക് ഡെപോസിറ്റ്

3. 1,80,000 ദിര്‍ഹത്തില്‍ കുറയാത്ത വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. എല്ലാവരേയും യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എക്‌സ്‌പോ 2020യില്‍ വച്ച് നടന്ന മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു

Next Story