Top

യുഎഇയില്‍ സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു

മാര്‍ക്കറ്റ് തുറക്കുന്ന സമയത്തെ വില നിലവാരമാണ് ഇത്തരത്തില്‍ താഴ്ന്ന നിലയില്‍ രേഖപ്പെടുത്തിയതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍

30 Aug 2022 3:39 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയില്‍ സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു
X

അബുദാബി: യുഎഇയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.34ശതമാനം ഇടിവ്. യുഎഇ സമയം രാവിലെ ഒന്‍പതരക്ക് സ്വര്‍ണ്ണവില ഔണ്‍സിന് 1,733.9 രൂപയാണ് കുത്തനെ ഇടിഞ്ഞത്. ഗ്രാമിന് രണ്ടര ദിര്‍ഹത്തിലധികമാണ് സ്വര്‍ണ്ണവിലയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്. മാര്‍ക്കറ്റ് തുറക്കുന്ന സമയത്തെ വില നിലവാരമാണ് ഇത്തരത്തില്‍ താഴ്ന്ന നിലയില്‍ രേഖപ്പെടുത്തിയതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച്ച 213.0 ദിര്‍ഹത്തിനാണ് മാര്‍ക്കറ്റ് ക്ലോസ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച്ച 210.25 ദിര്‍ഹം വിലയിടിവ് രേഖപ്പെടുത്തി എന്നാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, 22കെ ഗോള്‍ഡ് ഗ്രാമിന് 200ദിര്‍ഹത്തിലും വില താഴ്ന്ന് 197.5 ദിര്‍ഹമാണ് ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയത്. സ്വര്‍ണ്ണത്തിന്റെ മറ്റ് വകഭേദങ്ങളായ 21കെ, 18കെ എന്നിവ ഗ്രാമിന് ദിര്‍ഹം 188.5 ദിര്‍ഹം, 161.5 ദിര്‍ഹം എന്നിങ്ങനെ യഥാക്രമം ചൊവ്വാഴ്ച്ച താഴ്ച്ച രേഖപ്പെടുത്തി.

പലിശേതര ഗോള്‍ഡ് നിരക്ക് നേരത്തെ തന്നെ ഞെരുക്കം രേഖപ്പെടുത്തിയിരുന്നു. ഗ്ലോബല്‍ സെന്‍ട്രല്‍ ബാങ്ക് നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇതെന്നാണ് മുതിര്‍ന്ന മാര്‍ക്കറ്റ് അനലിസ്റ്റായ ഇഡ്വേര്‍ഡ് മോയ ചൂണ്ടിക്കാണിക്കുന്നത്. ഡോളറിന് തിരിച്ച് വില കയറിയില്ലെങ്കില്‍ അത് ഗോള്‍ഡിന് അല്പം ആശ്വാസം പ്രദാനം ചെയ്യുമെന്നും ഇഡ്വേര്‍ഡ് മോയ ചൂണ്ടിക്കാട്ടി.

Next Story

Popular Stories