Top

ഫിഫ ലോകകപ്പ് ട്രോഫി ലോകപര്യടനം; അതിഥികൾക്ക് മുന്നിൽ ട്രോഫി പ്രദർശിപ്പിച്ച് കുവെെറ്റ്

ഖത്തർ ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ നടത്തുന്ന ട്രോഫി ടൂറിന്റെ ഭാഗമായാണ് കുവൈത്തിൽ പ്രദർശനം നടത്തിയത്

16 May 2022 10:45 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഫിഫ ലോകകപ്പ് ട്രോഫി ലോകപര്യടനം; അതിഥികൾക്ക് മുന്നിൽ ട്രോഫി പ്രദർശിപ്പിച്ച് കുവെെറ്റ്
X

കുവെെറ്റ് : ലോകപര്യടനത്തിൻ്റെ ഭാ​ഗമായി ഫിഫ ലോകകപ്പിന്റെ ഒറിജിനൽ ട്രോഫി കുവൈറ്റിൽ പ്രദർശിപ്പിച്ചു. ഖത്തർ ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ നടത്തുന്ന ട്രോഫി ടൂറിന്റെ ഭാഗമായാണ് കുവൈത്തിൽ പ്രദർശനം നടത്തിയത്. കുവൈത്തിലെ കൾച്ചറൽ സെന്ററിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഫിഫ അംബാസഡറായ മുൻ ബ്രസീൽ ഫുട്ബാൾ താരം ഗിൽബർട്ടോ സിൽവയുതെയുടെ പക്കൽ നിന്നും കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് അഹ്മദ് അൽ യൂസുഫ് അസ്സബാഹ്, ജനറൽ സെക്രട്ടറി സലാഹ് ഈസ അൽ ഖനായി എന്നിവർ ഏറ്റുവാങ്ങി.

കുവൈറ്റ് മുൻ ദേശീയ ടീമിലെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ശൈഖ് ജാബിർ തെരഞ്ഞെടുക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ ട്രോഫി പ്രദർശിപ്പിച്ചു. കുവൈറ്റ് ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും അന്താരാഷ്ട്ര താരങ്ങളുമായ ബദർ അൽ മുതവ്വ, റിഫ്രഷ്​മെന്റ് ട്രേഡിങ് കമ്പനി സി.ഇ.ഒ ഖാലിദ് അൽ മുസൈർ തുടങ്ങിയവരായിരുന്നു ചടങ്ങിലെ മുഖ്യാതിഥികൾ.

ഫിഫ ലോകകപ്പ് ട്രോഫി ആദ്യമെത്തിയത് ദുബായിലായിരുന്നു. 54 രാജ്യങ്ങളിലാണ് പര്യടനം നടത്തുക. ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളിൽ ഉൾപ്പെടെയാണ് ട്രോഫിയുടെ സന്ദർശനം. ലോക പര്യടനത്തിന് ശേഷം നവംബർ 21ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലേക്കാണ് ഇനി ട്രോഫി മടങ്ങി എത്തുക. ലോകകപ്പ് മത്സരപോരിന് ഇനി ആറുമാസം കൂടിയേ അവശേഷിക്കുന്നുള്ളു. കൗണ്ട്​ഡൗണിന്‍റെ ഭാഗമായാണ് ട്രോഫി ടൂർ നടത്തുന്നത്.

STORY HIGHLIGHTS: The Original Trophy Of The FIFA World Cup Was Displayed In Kuwait As Part Of A World Tour

Next Story