Top

വാക്‌സിനെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചതോറും കൊവിഡ് പരിശോധനയില്ല; ഉത്തരവില്‍ അയവുമായി ഖത്തര്‍

എല്ലാ കൊവിഡ് മുന്നോരുക്കങ്ങളിലൂടെ കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന സമയക്രമങ്ങളുമായി രാജ്യത്തെ സ്‌കൂളുകള്‍ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

11 Feb 2022 2:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്‌സിനെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചതോറും കൊവിഡ് പരിശോധനയില്ല; ഉത്തരവില്‍ അയവുമായി ഖത്തര്‍
X

ആഴ്ചതോറും വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന കൊവിഡ് ആന്റിജന്‍ പരിശോധനാ ഉത്തരവില്‍ അയവുമായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. വാക്‌സിനെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും രോഗം ഭേദമായ വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചതോറുമുള്ള കൊവിഡ് ആന്റിജന്‍ പരിശോധന വേണ്ടെന്നുള്ള തീരുമാനമാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്.

വിദ്യാര്‍ത്ഥികള്‍ രണ്ട് ഡോസ് വാക്‌സീനെടുത്ത സര്‍ട്ടിഫിക്കറ്റോ കൊവിഡ് ഭേദമായെന്ന സര്‍ട്ടിഫിക്കറ്റോ സ്‌കൂളുകളില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവിലൂടെ അധികൃതര്‍ അറിയിച്ചു. എല്ലാ കൊവിഡ് മുന്നോരുക്കങ്ങളിലൂടെ കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന സമയക്രമങ്ങളുമായി രാജ്യത്തെ സ്‌കൂളുകള്‍ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കുള്ള കായിക പരിശീലന ക്ലാസ്സുകളും മറ്റു അനുബന്ധ പരിപാടികളും അടുത്ത ആഴ്ച മുതല്‍ കൊവിഡ് കരുതല്‍ നടപടികള്‍ പാലിച്ച് ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സീന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചതോറുമുള്ള ആന്റിജന്‍ പരിശോധനയില്‍ മാറ്റമുണ്ടാവില്ലെന്നും മുന്‍കരുതല്‍ നടപടികളില്‍ ഒരു കുറവുമുണ്ടാവില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Next Story