സൗദിയിൽ നടുറോഡിൽ സിംഹം; സമയോചിത ഇടപെടൽ തുണച്ചു
13 Oct 2021 9:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി അറേബ്യയിലെ റോഡില്‍ അലഞ്ഞു തിരിയുന്ന സിംഹത്തെ കണ്ടെത്തി. അല്‍ ഖോബാറിലെ അസീസിയിലെ അംവാജ് ഡിസ്ട്രിക്റ്റില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. റോഡിലൂടെ നടക്കുന്ന സിംഹത്തെ കണ്ടവര്‍ പെട്ടന്ന് തന്നെ അധികൃതരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടറുടെ മേല്‍നോട്ടത്തില്‍ ദേശീയ വൈല്‍ഡ് ലൈഫ് ഡവലപ്‌മെന്റ് കേന്ദ്രത്തിലെ വിദഗ്ധര്‍ സ്ഥലത്തെത്തി സിംഹത്തെ പിടികൂടി.
സിംഹം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ ഇതിനെ മയക്കി കൂട്ടിലാക്കാൻ പറ്റി. സിംഹത്തെ നിരീക്ഷണത്തിനായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സിംഹത്തിന്റെ ദേഹത്ത് പരിക്കുകളൊന്നുമില്ല.
- TAGS:
- Gulf News
- Saudi Arabia
- pravasi
Next Story