പേരക്കുട്ടികൾക്കൊപ്പം ഈദ് ആഘോഷിച്ച് ഷെയ്ഖ് മുഹമ്മദ്; ചിത്രം പങ്കുവെച്ച് ദുബായ് കിരീടവകാശി
ചിത്രം സമൂഹമാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്
7 May 2022 4:32 PM GMT
റിപ്പോർട്ടർ മിഡില് ഈസ്റ്റ്

ദുബായ് വെെസ് പ്രസിഡൻ്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് തൻ്റെ കുടുംബാംഗങ്ങളുടെ കൂടെ നിൽക്കുന്ന ചിത്രം ഇപ്പാേൾ സമൂഹമാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്. കുടുബാംഗങ്ങൾക്കൊപ്പം ഈദ് ആഘോഷിക്കുന്ന തൻ്റെ പിതാവിൻ്റെ ചിത്രം പങ്കുവെച്ചത് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദാണ്.
ഈദ് അൽ ഫിത്തർ ആഘോഷവേളയിലാണ് ഷെയ്ഖ് ഹംദാൻ ചിത്രങ്ങൾ പകർത്തിയത്. ചിത്രത്തിൽ ഷെയ്ഖ് മുഹമ്മദിന് ചുറ്റും നിൽക്കുന്നത് 24 പേരക്കുട്ടികളാണ്.
ചിത്രത്തിൻ്റെ പിൻഭാഗത്ത് ആൺകുട്ടികൾ കണ്ടൂറ ധരിച്ച് വരിയായി നിൽക്കുന്നൂ. മുൻ നിരയിൽ വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചിരിക്കുകയാണ് പെൺകുട്ടികൾ.
ഫാമിലി എന്ന ലളിതമായ ഹാഷ്ടാഗോടു കൂടിയാണ് ദുബായ് കിരീടവകാശി ചിത്രം പങ്കുവെച്ചത്.
ഷെയ്ഖ് ഹംദാൻ്റെ ഇളയ മക്കളായ റഷീദും ഷെയ്ഖയുമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. കഴിഞ്ഞ വർഷമാണ് ഇരുവരും ജനിച്ചത്.തൻ്റെ ഇരട്ടക്കുട്ടികളുടെ ചിത്രം ഇതാദ്യമായാണ് ഷെയ്ഖ് ഹംദാൻ പങ്കുവെയ്ക്കുന്നത്.
ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് തൻ്റെ കുടുബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ഈ ആഴ്ച്ചയുടെ തുടക്കത്തിൽ തന്നെ ഷെയ്ഖ് ഹംദാൻ പങ്കുവെച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 14 ദശലക്ഷം ഫോളോവേഴ്സുള്ള ഷെയ്ഖ് ഹംദാൻ തൻ്റെ ജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ തുടർച്ചയായി പങ്കുവെയ്ക്കാറുണ്ട്.
STORY HIGHLIGHTS :Sheikh Hamdan shares photo of Sheikh Mohammed surrounded by his grandchildren