Top

സൗദി-ഇന്ത്യ വ്യാപാരത്തില്‍ വീണ്ടും വര്‍ധനവ്; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1730 കോടി റിയാലിന്റെ വ്യാപാരം

320 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് സൗദി ഇറക്കുമതി ചെയ്തത്

26 Aug 2022 8:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി-ഇന്ത്യ വ്യാപാരത്തില്‍ വീണ്ടും വര്‍ധനവ്; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1730 കോടി റിയാലിന്റെ വ്യാപാരം
X

റിയാദ്: സൗദി-ഇന്ത്യ വ്യാപാരത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം ജൂണോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1730 കോടി റിയാലിന്റെ വ്യാപാരം നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1410 കോടി റിയാലിന്റെ ഉല്‍പന്നങ്ങള്‍ സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റി അയച്ചു.

320 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് സൗദി ഇറക്കുമതി ചെയ്തത്. സൗദിയുടെ വിദേശ വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തിയത് ചൈനയുമായിട്ടാണ്. ജൂണില്‍ 2080 കോടി റിയാലിന്റെ ഉല്‍പന്നങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരം നടത്തിയത്.

Story highlights: Saudi-India trade on the rise again; 1730 crore Riyal trade between the two countries

Next Story