Top

യൂത്ത് ഓര്‍ഗനൈസേഷന്‍ ഫോറം സംഘടിപ്പിച്ച് സൗദി അററേബ്യ; ലക്ഷ്യം വികസന മാര്‍ഗത്തിലേക്ക് യുവാക്കളെ ശാക്തീകരിക്കുക

ശനിയാഴ്ച്ചയാണ് സൗദി മനുഷ്യവിഭവ ശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി ഫോറം ഉദ്ഘാടനം ചെയ്തത്

19 March 2023 5:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂത്ത് ഓര്‍ഗനൈസേഷന്‍ ഫോറം സംഘടിപ്പിച്ച് സൗദി അററേബ്യ; ലക്ഷ്യം വികസന മാര്‍ഗത്തിലേക്ക് യുവാക്കളെ ശാക്തീകരിക്കുക
X

റിയാദ്: രാജ്യത്തെ യുവാക്കളുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് യൂത്ത് ഓര്‍ഗനൈസേഷന്‍ ഫോറം സംഘടിപ്പിച്ച് സൗദി അറേബ്യ. മൂന്നാമത് സൗദി യൂത്ത് ഓര്‍ഗനൈസേഷന്‍ ഫോറമാണ് റിയാദില്‍ നടക്കുന്നത്. ശനിയാഴ്ച്ചയാണ് സൗദി മനുഷ്യവിഭവ ശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി ഫോറം ഉദ്ഘാടനം ചെയ്തത്.

'സംരഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും യുവാക്കളെ ശാക്തീകരിക്കുക' എന്ന തലക്കെട്ടിലാണ് ഇത്തവണ ഫോറം സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലെ ഇരുപത്തിയൊന്‍പതോളം യുവാക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്. യുവാക്കളെ ശാക്തീകരിക്കുന്നതും അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതും സംബന്ധിച്ച് സൗദി മനുഷ്യവിഭവ ശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി ഫോറത്തില്‍ വിശദീകരിച്ചു. യുവാക്കളുടെ കഴിവും ഊര്‍ജ്ജവും സമൂഹത്തിന്റെ വികസനത്തിന്

ഉപയോഗപ്പെടുത്തണമെന്നും അല്‍ രാജ്ഹി അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ യുവാക്കളെ വികസനത്തിന് പ്രപ്തരാക്കുന്നതിന് ശാശ്വത ഫലപ്രാപ്തിയുണ്ടാക്കുന്ന വിപുലമായ പങ്കാളിത്തമാണ് ആവശ്യം. ഇതിനായി കൂടുതല്‍ പുതിയ കരാറുകള്‍ക്കും സംരഭങ്ങള്‍ക്കും തുടക്കമിടുകയും ചെയ്യേണ്ടതുണ്ടെന്നും സൗദി മന്ത്രി അഭിപ്രായപ്പെട്ടു.സൗദി വിഷന്‍ 2030 പദ്ധതി പ്രകാരം നിരവധി പദ്ധതികളാണ് യുവാക്കളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്നത്. യുവാക്കള്‍ക്ക് പരിശീലനവും തൊഴിലും നല്‍കി ശാക്തീകരിക്കുക എന്നതാണ് ഇത്തരം പദ്ധതികളിലൂടെ സര്‍ക്കാര്‍ മുഖ്യമായും ലക്ഷ്യമിടുന്നതെന്നും അല്‍ രാജ്ഹി ചൂണ്ടിക്കാട്ടി.

STORY HIGHLIGHTS: Riyadh forum discusses role of youth in promoting innovation

Next Story