Top

അബുദാബിയിൽ അപൂർവയിനം തിമിം​ഗലത്തെ കണ്ടെത്തി

26 Oct 2021 4:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബിയിൽ അപൂർവയിനം തിമിം​ഗലത്തെ കണ്ടെത്തി
X

അബുദാബിയിൽ അപൂർവ്വയിനം തിമിം​ഗലത്തെ കണ്ടെത്തി. 12 മീറ്ററിലധികം നീളമുള്ള അപൂർവ്വയിനത്തിൽ പെട്ട തിമിം​ഗലത്തെയാണ് കണ്ടെത്തിയത്. എമിറേറ്റ്സിലെ വെള്ളത്തിന്റെ ഉയർന്ന ​ഗുണ നിലവാരമാണ് ഈ തിമിം​ഗലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജൻസി അബുദാബി പറഞ്ഞു.

ബലീൻ തിമിം​ഗല ഇനത്തിൽപ്പെട്ട ബ്രൈയ്ഡ് വിഭാ​ഗം തിമിം​ഗലത്തെയാണ് കണ്ടെത്തിയത്. സാധാരണയായി 12 മുതൽ 16 മീറ്റർ വരെയാണ് ഇവയുടെ നീളം. 12 മുതൽ 22 ടൺ വരെ ഭാരമുണ്ടാവും. കടലിൽ ഇത്തരം ജീവികളെ ശ്രദ്ധയിൽപെട്ടാൽ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി അധികൃതർ അറിയിച്ചു. അപൂർവവും അസാധാരണവുമായ ഇനം ജീവികളെ കണ്ടാൽ അബുദാബി സർക്കാരിന്റെ 800555 എന്ന കോൺടാക്ട് സെന്റർ നമ്പരിൽ വിളിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Next Story