Top

അറബിക്കടലില്‍ ഉഷ്ണമേഖല ന്യൂനമര്‍ദം; ഒമാനില്‍ ആശങ്ക വേണ്ട

''അറബിക്കടലിലെ കാലാവസ്ഥ മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.''

10 Aug 2022 4:23 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അറബിക്കടലില്‍ ഉഷ്ണമേഖല ന്യൂനമര്‍ദം; ഒമാനില്‍ ആശങ്ക വേണ്ട
X

കിഴക്കന്‍ അറബിക്കടലില്‍ ഉഷ്ണമേഖല ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ പ്രാരംഭ സൂചനകളുണ്ടെന്ന് ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എന്നാല്‍ സമീപ ദിവസങ്ങളില്‍ ഇത് നേരിട്ട് ഒമാനെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്.

അറബിക്കടലിലെ കാലാവസ്ഥ മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഉഷ്ണമേഖല ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടുകളും ആവശ്യമായ മുന്നറിയിപ്പുകളും നല്‍കുമെന്നും സിഎഎ അറിയിച്ചു. നിലവിലെ അവസ്ഥയില്‍ ദോഫാറില്‍ മാത്രം രണ്ടു ദിവസത്തെ മഴയ്ക്ക് സാധ്യതയുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ കാലാവസ്ഥ പ്രവചനം നല്‍കുന്നവര്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. 15,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Story