Top

'ഇസ്ലാമിക വിരുദ്ധമായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും വേണ്ട'; 10 ലക്ഷം റിയാല്‍ പിഴ വിധിച്ച് ഖത്തര്‍

വിപിണിയിലേക്ക് ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് മുമ്പ് അതില്‍ മതവിരുദ്ധ ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍, ലോഗോകള്‍ എന്നിവയില്ലെന്ന് ഉറപ്പാക്കണം. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് നിര്‍ദേശം

16 Aug 2022 5:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇസ്ലാമിക വിരുദ്ധമായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും വേണ്ട; 10 ലക്ഷം റിയാല്‍ പിഴ വിധിച്ച് ഖത്തര്‍
X

ദോഹ: ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍. കച്ചവട സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമാണ് ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയം നല്‍കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ (ഏകദേശം രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) വരെയാണ് പിഴ.

മതമൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ ഉല്‍പ്പന്നങ്ങളോ, ചിത്രങ്ങളോ, ഓഡിയോ- വീഡിയോ ക്ലിപ്പുകളോ പ്രദര്‍ശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ധാര്‍മികതയ്ക്ക് നിരക്കാത്ത ചിഹ്നങ്ങളും, ശൈലികളും, പാക്കിങ് മെറ്റീരിയലുകളെല്ലാം ഈയിനത്തില്‍പ്പെടും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

വിപിണിയിലേക്ക് ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് മുമ്പ് അതില്‍ മതവിരുദ്ധ ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍, ലോഗോകള്‍ എന്നിവയില്ലെന്ന് ഉറപ്പാക്കണം. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് നിര്‍ദേശം. 10 ലക്ഷം റിയാല്‍ പിഴയ്ക്ക് പുറമേ അടച്ചുപൂട്ടല്‍ നോട്ടീസുമാണ് നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത്.

Story highlights: 'No display and sale of against Islamic value products '; Qatar imposed a fine of 10 lakh riyals

Next Story