Top

വിശുദ്ധ കഅബയുടെ മൂടുപടം പരിപാലിക്കാന്‍ പുതിയ സ്മാര്‍ട്ട് മെഷീൻ

കേടുപാടുകള്‍ സംഭവിക്കാതെ പൊടിപടലങ്ങള്‍ നീക്കാനാകുമെന്നതാണ് പുതിയ മെഷീന്റെ പ്രത്യേകത.

20 May 2022 10:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിശുദ്ധ കഅബയുടെ മൂടുപടം പരിപാലിക്കാന്‍ പുതിയ സ്മാര്‍ട്ട് മെഷീൻ
X

മക്ക: മക്കയിലെ വിശുദ്ധ കഅബയുടെ മൂടുപടം ഇനിമുതല്‍ അണുവിമുക്തമാക്കുന്നത് സ്മാര്‍ട്ട് മെഷീനുകള്‍ ഉപയോഗിച്ച്. ഇരുഹറം കാര്യാലയമാണ് പുതിയ സംവിധാനം ഒരുക്കിയത്. മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ളതാണ് യന്ത്രം.

ശുദ്ധമായ കറുത്ത പട്ട് കൊണ്ട് നിര്‍മ്മിച്ച വിശുദ്ധ കഅബയുടെ മൂടുപടമാണ് കിസ്വ. കിസ്വ വൃത്തിയായി സൂക്ഷിക്കുവാനാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെഷീന്‍ ഉപയോഗിക്കുന്നത്.

പൊടിക്കാറ്റടക്കമുള്ള കാരണത്താല്‍ കിസ്വയിൽ പൊടിപടലങ്ങള്‍ പറ്റിപിടിക്കാറുണ്ട്. കേടുപാടുകള്‍ സംഭവിക്കാതെ പൊടിപടലങ്ങള്‍ നീക്കാനാകുമെന്നതാണ് പുതിയ മെഷീന്റെ പ്രത്യേകത. യന്ത്രം പ്രവൃത്തിപ്പിക്കുവാന്‍ കഴിവും യോഗ്യതയുമുള്ളവരെ സജജമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS: New Smart System To Take Care Of Kaaba's Veil

Next Story