റൺവേ നവീകരണം; ദുബായ് വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ബസ് സർവീസ് ആരംഭിച്ചു
7 May 2022 10:17 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബി: റൺവേ നവീകരണത്തിന്റെ ഭാഗമായി വിമാന സർവീസുകൾ മാറ്റി ദുബായ്. സർവീസുകൾ ദുബായിൽ നിന്ന് അൽമക്തൂം വിമാനത്താവളത്തിലേക്കാണ് മാറ്റിയത്. എന്നാൽ വിമാനയാത്രക്കാർക്ക് ടെർമിനലിലെത്താൻ പ്രത്യേക ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ ആയിരത്തോളം സർവീസുകളാണ് ഇവിടെ നിന്നും ജബൽ അലിയിലെ അൽ മക്തൂം വിമാനത്താവളത്തേക്ക് നടക്കുക.
കണക്ഷൻ വിമാനങ്ങളിലെത്തുന്നവർക്കും ഈ സർവീസുകൾ പ്രയോജനപ്പെടും. ഇബ്നു ബത്തൂത്ത മാൾ, അൽ ഗുബെെബ ബസ് സ്റ്റേഷൻ എന്നിവടങ്ങളിൽ നിന്നും സർവീസുകളുണ്ടാവും. ഗൾഫ് രാജ്യങ്ങളായ സൗദി, കുവെെത്ത്, ബഹ്റെെൻ, ഖത്തർ, ഒമാൻ എന്നിവടങ്ങളിലേക്ക് പല സർവീസുകളും ഇനി തുടങ്ങുക അൽ മക്തൂമിലാകും. ചെന്നെെ, ഡൽഹി, അഹമദാബാദ്, കൊൽക്കത്ത, ഹെെദരാബാദ്, മുംബെെ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള സർവീസുകളും അൽ മക്തൂമിൽ നിന്നായിരിക്കും.
മെയ് ഒമ്പത് മുതൽ 45 ദിവസത്തേക്കാണ് അറ്റകുറ്റ പണിക്കായി നോർതേൺ റൺവേ അടച്ചിടുക.
Story Highlights: Because of runway updation; new bus service is started for the passengers
- TAGS:
- UAE
- Dubai Airport
- Al Maktoum