Top

എം വി ആര്‍ സ്മൃതി പുരസ്‌കാരം നിഷാ പുരുഷോത്തമനും വി പി ശശികുമാറിനും

മുന്‍ മന്ത്രിയും സി എം പി നേതാവുമായിരുന്ന എംവി രാഘവന്റെ പേരിലുള്ള ആറാമത് 'എം വി ആര്‍ സ്മൃതി പുരസ്‌കാരം' പ്രഖ്യാപിച്ചു

20 Dec 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം വി ആര്‍ സ്മൃതി പുരസ്‌കാരം നിഷാ പുരുഷോത്തമനും വി പി ശശികുമാറിനും
X

ഷാര്‍ജ: മുന്‍ മന്ത്രിയും സി എം പി നേതാവുമായിരുന്ന എംവി രാഘവന്റെ പേരിലുള്ള ആറാമത് 'എം വി ആര്‍ സ്മൃതി പുരസ്‌കാരം' പ്രഖ്യാപിച്ചു. മാധ്യമ, സാമൂഹിക പ്രവര്‍ത്തന മേഖലകളിലെ മികവിനാണ് പുരസ്‌കാരങ്ങള്‍. 2021- ലെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിന് മനോരമ ന്യൂസ് ടി വി യുടെ എക്സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസര്‍ നിഷാ പുരുഷോത്തമനാണ് പുരസ്‌കാരം. സാമൂഹിക പ്രവര്‍ത്തനത്തിന് യു എ ഇ യില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി വി പി ശശികുമാര്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, ഇ. ടി. പ്രകാശ് എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരുവര്‍ക്കും 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരിയില്‍ ഷാര്‍ജയില്‍ വെച്ച് സമ്മാനിക്കും. അജയ് എസ് പിള്ള, അഡ്വ. ഫെമിന്‍ പണിക്കശേരി, സുനില്‍രാജ്, റോയ് മാത്യു എന്നിവരും പുരസ്‌കാര പ്രഖ്യാപനത്തില്‍ പങ്കെടുത്തു.

Next Story