Top

മദീനയില്‍ ഒട്ടകത്തില്‍ ഇടിച്ച് കാർ മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു; 7 പേര്‍ക്ക് പരിക്ക്

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് അപകടം നടന്നത്. ഒരു കുടുംബം നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് മദീന സന്ദര്‍ശനം.

8 Nov 2021 1:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദീനയില്‍ ഒട്ടകത്തില്‍ ഇടിച്ച്  കാർ മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു; 7 പേര്‍ക്ക് പരിക്ക്
X

മദീനയില്‍ ഒട്ടകത്തില്‍ കാറിടിച്ച് അപകടം. മദീന സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്ന രണ്ട് മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. യാമ്പു റോഡിലാണ് സംഭവം.

മലപ്പുറം പാണ്ടിക്കാട് തൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുള്ളയുടെ മകന്‍ റിഷാദ് അലിയാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ബദര്‍ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് അപകടം നടന്നത്. ഒരു കുടുംബം നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് മദീന സന്ദര്‍ശനം.

Next Story