Top

ലോകകേരളസഭ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച് പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താനാണ് മത്സരം സംഘടിപ്പിക്കുന്നത്.

2 Jun 2022 5:41 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലോകകേരളസഭ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു
X

തിരുവനന്തപുരം: ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു. മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച് പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താനാണ് മത്സരം സംഘടിപ്പിക്കുന്നത്.

മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (8-12), ജൂനിയര്‍ (13-18), സീനിയര്‍ (19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. രചനകള്‍ 2022 ജൂണ്‍ 10-ന് മുമ്പ് [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കണം. പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കത്തും രചനയ്ക്കൊപ്പം നൽകണം.

ചെറുകഥ,കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല. ലേഖന വിഷയം 'കോവിഡാനന്തര പ്രവാസ ജീവിതം' ആണ്. മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറിയായിരിക്കും വിജയികളെ നിർണയിക്കുന്നത്. വിജയികള്‍ക്ക് പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവും ആകര്‍ഷകമായ അക്ഷരസമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതായിരിക്കുമെന്ന് ലോകകേരളസഭ അറിയിച്ചു.

Story highlights: Loka Kerala Sabha is organizing a literary competition for expat students

Next Story