Top

ദുബായില്‍ പുതിയ ഓഫീസ് തുറന്ന് കെഎംസിസി; സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

പുതിയ ഓഫീസിലെ ആദ്യ പ്രവര്‍ത്തക സംഗമം കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്നു

12 Aug 2022 5:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായില്‍ പുതിയ ഓഫീസ് തുറന്ന് കെഎംസിസി; സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
X

ദുബായ്: കെഎംസിസിയുടെ പുതിയ ഓഫീസ് അബൂഹൈല്‍ മെട്രോ സ്‌റ്റേഷന് സമീപം പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസമാണ് നടക്കുക. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

പുതിയ ഓഫീസിലെ ആദ്യ പ്രവര്‍ത്തക സംഗമം കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്നു. കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സംഗമത്തില്‍ യുഎഇ കെഎസസിസി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ, ജലീല്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികളായ ഒ കെ ഇബ്രാഹിം, പി വി റയീസ്, മുസ്തഫ വേങ്ങര, എന്‍ കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി ആര്‍ ഷുക്കൂര്‍, അഷറഫ് കൊടുങ്ങല്ലൂര്‍, ഒ. മൊയ്തു, കെപിഎ സലാം, അഡ്വ ഇബ്രാഹിം ഖലീല്‍, ഹസ്സന്‍ ചാലില്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, നിസാമുദ്ദീന്‍ കൊല്ലം, മജീദ് മടക്കിമല എന്നിവര്‍ നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി മുസ്തഫ തീരൂര്‍ സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ നന്ദിയും പറഞ്ഞു. മീറ്റിങ് ഹാള്‍, ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, ഐ ടി സെല്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഓഫിസില്‍ ഒരുക്കുന്നുണ്ട്. വിവിധ ജില്ല, മണ്ഡലം, സബ് കമ്മിറ്റി ഭാരവാഹികളും ദുബായ് കെഎംസിസി വളന്റിയര്‍ വിങ് അംഗങ്ങളും പരിപാടിയില്‍ പങ്കാളികളായി.

Story highlights: KMCC opens new office in Dubai; Sadiqali Shihab Thangal will inaugurate

Next Story

Popular Stories