Top

യുഎഇയില്‍ ഓപ്പണ്‍ ഹൗസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ എംബസി

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനാകുമെന്നാണ് ഇന്ത്യന്‍ നയതന്ത്രകാര്യാലയം പ്രതീക്ഷിക്കുന്നത്.

19 Aug 2022 9:57 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയില്‍ ഓപ്പണ്‍ ഹൗസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ എംബസി
X

അബുദാബി: യുഎഇയില്‍ ഓപ്പണ്‍ ഹൗസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ നയതന്ത്രകാര്യാലയം. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച ഓപ്പണ്‍ ഹൗസുകളാണ് പുനഃരാരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനാകുമെന്നാണ് ഇന്ത്യന്‍ നയതന്ത്രകാര്യാലയം പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയ കൗണ്‍സിലര്‍ ബാലാജി രാമസ്വാമിയാണ് ഓപ്പണ്‍ ഹൗസ് പുനഃരാരംഭിക്കാനുള്ള തീരുമാനം അറിയിച്ചത്.

ഓപ്പണ്‍ ഹൗസ് വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥര്‍ ഓപ്പണ്‍ഹൗസില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കും. അതുകൊണ്ട് തന്നെ ഓപ്പണ്‍ ഹൗസ് പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഇതോടെ യുഎഇ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കൃത്യതയോടെ വേഗത്തില്‍ തീര്‍പ്പുകല്പ്പിക്കാനാകുമെന്ന് നയതന്ത്രകാര്യാലയം വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഓപ്പണ്‍ ഹൗസുകള്‍ പുനഃരാരംഭിക്കാന്‍ നയതന്ത്രകാര്യാലയം തീരുമാനമെടുത്തത്. ആദ്യ ഓപ്പണ്‍ ഹൗസ് ഈ മാസം 21ന് റുവൈസില്‍ നടക്കും. നിലവില്‍ അല്‍ഐനിയില്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഓപ്പണ്‍ഹൗസ് നടന്നുവരുന്നുണ്ട്. അബുദാബി നഗരത്തിലും മുസഫയിലും ബിഎല്‍ സേവനങ്ങള്‍ ലഭ്യമാണ്.

വിദൂരപ്രദേശങ്ങളിലുള്ള പ്രവാസികള്‍ക്ക് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്റെ സേവനം ലഭ്യമാക്കുന്നത് നിലവില്‍ പ്രയാസകരമാണ്. എന്നാല്‍ എല്ലാ പ്രദേശങ്ങളിലുള്ള പ്രവാസികള്‍ക്കും ഒരുപോലെ നയതന്ത്ര കാര്യാലയത്തിന്റെ സേവനം ലഭ്യമാക്കുക എന്നതു കൂടി ലക്ഷ്യവെച്ചാണ് ഓപ്പണ്‍ ഹൗസ് പുനഃരാരംഭിക്കുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Next Story