Top

ഫ്രണ്ട്സ് ഓഫ് വക്ര ഇഫ്താർ സം​ഗമം നടത്തി

24 April 2022 12:19 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഫ്രണ്ട്സ് ഓഫ് വക്ര ഇഫ്താർ സം​ഗമം നടത്തി
X

ദോഹ: ഫ്രണ്ട്സ്‌ ഓഫ്‌ വക്ര ഇഫ്താര്‍ മീറ്റു സംഘടിപ്പിച്ചു. ആഷിഖ് കെ കെ സ്വാഗതവും ഷിഹാബ്‌ തൂണെരി അധ്യക്ഷതയും വഹിച്ചു. ഫൈറൂസ്‌ അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. കൊവിഡ്‌ ‌ കാലത്തെ മികച്ച പ്രവർത്തനത്തിനും ഖത്തറിൽ ആരോഗ്യ കായിക, കലാ മേളകളിൽ വളണ്ടിയർ ആയി മികച്ച സേവനം കാഴ്ചവെച്ച നാസിഫ്‌ മൊയ്തു വെള്ളാഞ്ചെരിയെ ചടങ്ങിൽ ആദരിച്ചു.

അബ്ദുള്ളക്കുട്ടി ഉല്ലാസ്‌, മുഹമ്മദ്‌ റഫീഖ്‌ പള്ളിക്കത്തൊടി, സൽമാൻ തെക്കെവളപ്പിൽ, മിറാഷ്‌ തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ്‌ സവാദ്‌ നന്ദി പറഞ്ഞു. വക്ര റൊയൽ പാലസിൽ വച്ചു നടന്ന ചടങ്ങിനു സനീബ്‌, ഷനൂജ്‌, അജ്മൽ, സമീർ, മുഹ്സിൻ കെ വി എന്നിവരാണ് നേതൃത്വം നൽകിയത്.

STORY HIGHLIGHTS: iftar meet of friends of wakra in Qatar

Next Story