Top

നഗരഭംഗിക്ക് കോട്ടം വരുത്തുന്നവർക്കെതിരെ വൻ തുക പിഴ; മുന്നറിയിപ്പുമായി ദുബായ് ന​ഗരസഭ

വ്യക്തികളും സ്ഥാപനങ്ങളും പരിസ്ഥിതിക്ക് നിരക്കാത്ത രീതിയിലുള്ള പ്രവണതകളില്‍ ഏര്‍പ്പെടാറുണ്ടെന്ന് നഗരസഭാ നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടി.

19 Jun 2022 4:46 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

നഗരഭംഗിക്ക് കോട്ടം വരുത്തുന്നവർക്കെതിരെ വൻ തുക പിഴ; മുന്നറിയിപ്പുമായി ദുബായ് ന​ഗരസഭ
X

ദുബായ്: നഗരഭംഗിക്ക് കോട്ടം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി ദുബായ്. പരിസ്ഥിതി വിരുദ്ധ പ്രവണതകൾക്ക് കനത്ത പിഴ ഈടാക്കാനാണ് നീക്കമെന്ന് ദുബായ് ന​ഗരസഭ അറിയിച്ചു. പരിശോധന ശക്തമാക്കാനും നിയമലംഘകരെ കണ്ടെത്തി ശിക്ഷിക്കാനും നഗര സഭ തീരുമാനിച്ചിട്ടുണ്ട്.

മാലിന്യങ്ങൾ നിശ്ചിത ഇടങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പുക, പരസ്യങ്ങൾ പതിക്കുക തുടങ്ങിയ പ്രവർത്തികളിൽ ഏർപ്പെടുന്നവരെ നിരീക്ഷിച്ച് ശിക്ഷയായി പിഴ ചുമത്തും. വ്യക്തികളും സ്ഥാപനങ്ങളും പരിസ്ഥിതിക്ക് നിരക്കാത്ത രീതിയിലുള്ള പ്രവണതകളില്‍ ഏര്‍പ്പെടാറുണ്ടെന്ന് നഗരസഭാ നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് നടപടി. 2003 ലെ എമിറേറ്റ് പ്രാദേശിക നിയമം 11 പ്രകാരമാണ് നാഗരിക സമൂഹത്തിനു നിരയ്ക്കാത്ത പ്രവണതകൾ പിടിക്കപ്പെട്ടാലുള്ള ശിക്ഷയെന്ന് അധികൃതർ വിശദീകരിച്ചു.

പൊതു ഇടങ്ങളിൽ തുപ്പിയാൽ 500 ദിർഹമാണ് പിഴ ചുമത്തുക. വ്യക്തിഗത ദുശീലങ്ങൾ, കമ്പനികളുടെ നിയമ ലംഘനങ്ങൾ എന്നിവയ്ക്ക് പിഴ വേറെ പിഴ ചുമത്തും. പൊതുശുചിത്വ നിയമങ്ങൾ ലംഘിക്കുന്നവർക്ക് താക്കീത് നൽകാനും പിഴ ചുമത്തി ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ നിയമിച്ചതായി നഗരസഭാധികൃതർ വ്യക്തമാക്കി.

നഗരസഭ സ്ഥാപിച്ച മാലിന്യപ്പെട്ടികൾ പരതുന്നതും നിയമം ലംഘനമാണ്. ആവശ്യമുള്ള വസ്തുക്കൾ തിരഞ്ഞെടുത്ത് വിൽപന നടത്താൻ ചിലർ മാലിന്യപ്പെട്ടികൾ പരതുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അധികൃതരുടെ ഈ അറിയിപ്പ്. പലതരം രോഗങ്ങൾ ഇതു വഴി പടരുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. കെട്ടിടാവശിഷ്ടങ്ങള്‍, പാഴ് വസ്തുക്കളും, ചവറുകള്‍ എന്നിവ പൊതു സ്ഥലത്ത് തള്ളരുത്. 1000 ദിര്‍ഹം പിഴ അടക്കേണ്ടി വരും. പൊതു സ്ഥലങ്ങളില്‍ അനുമതി കൂടാതെ ശുചീകരണത്തിന് ശ്രമിക്കരുതെന്നും നഗര സഭ മുന്നറിയിപ്പ് നല്‍കി.

STORY HIGHLIGHTS: Huge fine imposed on city dwellers Who Pollutes City In Dubai

Next Story

Popular Stories