Top

സൗദി സഖ്യ സേനാ പ്രത്യാക്രമണം; കൊല്ലപ്പെട്ടവരില്‍ ഹൂതി വിമത സേനയുടെ തലവനും; 20 പേര്‍ കൊല്ലപ്പെട്ടു

19 Jan 2022 6:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി സഖ്യ സേനാ പ്രത്യാക്രമണം; കൊല്ലപ്പെട്ടവരില്‍ ഹൂതി വിമത സേനയുടെ തലവനും; 20 പേര്‍ കൊല്ലപ്പെട്ടു
X

യെമനിലെ ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങളിലേക്ക് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ ആക്രമണത്തില്‍ 20 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഹൂതി സേനയുടെ തലവന്‍ അബ്ദുള്ള ഖാസിം അല്‍ ജുനൈദും ഉള്‍പ്പെട്ടിട്ടുണ്ട്. യെമന്‍ തലസ്ഥാനമായ സനയിലെ ഹൂതി ശക്തി കേന്ദ്രങ്ങളിലേക്കാണ് സൗദി സേന ആക്രമണം നടത്തിയത്.

അബുദാബിയില്‍ രണ്ടിടങ്ങളിലായി ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായാണ് സൗദി സഖ്യ സേനയുടെ ആക്രമണം. ഹൂതികളുടെ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേരാണ് അബുദാബിയില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിനു പിന്നാലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഹൂതി ആക്രമണത്തിനെതിരെ ഒന്നിച്ച് പ്രതികരിത്തുമെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. അബുദാബി വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.

Next Story