Top

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അടുത്തദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 40 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അധികൃതരുടെ മുന്നറിയിപ്പ്

13 Aug 2022 11:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അടുത്തദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
X

മസ്‌ക്കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അടുത്തദിവസങ്ങളില്‍ മഴക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അധികൃതരുടെ മുന്നറിയിപ്പ്.

വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെ പാകിസ്താന്‍ തീരത്തേക്ക് നീങ്ങുന്ന ഉഷ്ണമേഖല ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് വരാനുള്ള സാധ്യതയെ തുടര്‍ന്നാണ് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടന്ന് അറിയിച്ചത്.

ഇന്ന് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ റാസല്‍ ഹദ്ദിനും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ റാസ് മദ്‌റഖക്കും ഇടയിലും ഹജര്‍ മലനിരകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. അല്‍ ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, തെക്കന്‍ ബാത്തിന, അല്‍ദാഹിറ എന്നീ ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലും മഴ പെയ്യും. 15 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിങ്കളാഴ്ച തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കത്ത്, അല്‍ ദാഖിലിയ, തെക്കന്‍ ബാത്തിന, അല്‍ ദാഹിറ എന്ന് ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 40 മില്ലീമീറ്റര്‍ വരെ മഴ പെയ്യുമെന്നും മുന്നറിയിപ്പു നല്‍കി.

Story Highlights: Heavy rain is expected in various governorates of Oman in the next few days.

Next Story