Top

പാസ്‌പോര്‍ട്ട് സ്വയം പുതുക്കുന്ന സംവിധാനം നടപ്പില്‍ വരുത്തി ജിഡിആര്‍എഫ്എ

കാലാവധി കഴിയാന്‍ ആറുമാസമുളളപ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് പുതുക്കാനായി നല്‍കാവുന്നതാണ്

22 Nov 2021 2:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാസ്‌പോര്‍ട്ട് സ്വയം പുതുക്കുന്ന സംവിധാനം നടപ്പില്‍ വരുത്തി ജിഡിആര്‍എഫ്എ
X

സ്വദേശികള്‍ക്ക് പാസ്‌പോര്‍ട്ട് സ്വയം പുതുക്കുന്ന സംവിധാനം ജിഡിആര്‍എഫ്എ നടപ്പില്‍ വരുത്തി. രാജ്യം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പില്‍ വരുത്തിയതെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു. കാലാവധി കഴിയാന്‍ ആറുമാസമുളളപ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് പുതുക്കാനായി നല്‍കാവുന്നതാണ്. പാസ്‌പോര്‍ട്ട് ലഭ്യമാകേണ്ടതെങ്ങനെ,എവിടെയെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ക്ക് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

Next Story