Top

അല്‍ മനാമ, അല്‍ മൈദാന്‍ നാലുവരി പാത ഗതാഗതത്തിനായി തുറന്നു

ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

22 Nov 2021 2:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അല്‍ മനാമ, അല്‍ മൈദാന്‍ നാലുവരി പാത ഗതാഗതത്തിനായി തുറന്നു
X

ദുബായ് അലൈന്‍ റോഡ് വികസനത്തിന്റെ ഭാഗമായി പണിത അല്‍ മനാമ അല്‍ മൈദാന്‍ റോഡുകളെ ബന്ധിപ്പിച്ചുളള നാലുവരിപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. 328 മീറ്റര്‍ നീളമുളള പാലമാണ് ഇത്. മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇതോടെ ദുബായ് അലൈന്‍ റോഡിലൂടെ കടന്നുപോകാനാകുന്ന വാഹങ്ങളുടെ ശേഷിയും ഉയരും. ബു കാദ്രയില്‍ നിന്ന് എമിറേറ്റ് റോഡിലേക്ക് കയറാനുള്ള സമയം 16ല്‍ നിന്ന് എട്ടു മിനിറ്റാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.ഇത് കൂടാതെ റാസ് അല്‍ഖോര്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

ഇപ്പോള്‍ നിര്‍മ്മാണത്തിലിക്കുന്നതുള്‍പ്പടെ ആറ് പാലങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story