Top

ശമ്പള വര്‍ധനവിനായി വ്യാജ രേഖ കെട്ടിചമച്ചു; കുവൈത്തില്‍ രാജകുടുംബാംഗമായ യുവതിക്ക് മൂന്നുവര്‍ഷം തടവുശിക്ഷ

വ്യാജ സര്‍ട്ടിഫിക്കറ്റുവെച്ച് മന്ത്രാലയത്തില്‍നിന്ന് ശമ്പളയിനത്തില്‍ വാങ്ങിയ പിഴയായി തിരിച്ചുപിടിക്കുമെന്നും കോടതി അറിയിച്ചു.

7 Feb 2022 4:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശമ്പള വര്‍ധനവിനായി വ്യാജ രേഖ കെട്ടിചമച്ചു; കുവൈത്തില്‍ രാജകുടുംബാംഗമായ യുവതിക്ക് മൂന്നുവര്‍ഷം തടവുശിക്ഷ
X

വ്യാജരേഖ ചമച്ച കേസില്‍ കുവൈത്ത് രാജകുടുംബാംഗത്തിന് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ശമ്പള വര്‍ധനവിനായി സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി കെട്ടിചമച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്നുവര്‍ഷം തടവും ഒന്നര ലക്ഷം ദീനാര്‍ പിഴയും വിധിച്ചാണ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

വ്യാജ സര്‍ട്ടിഫിക്കറ്റുവെച്ച് മന്ത്രാലയത്തില്‍നിന്ന് ശമ്പളയിനത്തില്‍ വാങ്ങിയ പിഴയായി തിരിച്ചുപിടിക്കുമെന്നും കോടതി അറിയിച്ചു. ഇതിനുപുറമെയാണ് ഒന്നര ലക്ഷം ദീനാര്‍ പിഴ വിധിച്ച് ഉത്തരവായത്. അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടാനായി നടത്തുന്ന പരിശോധന പുരോഗമിച്ചുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Story