Top

മാസപ്പിറവി കണ്ടില്ല; ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാള്ച പെരുന്നാള്‍

ആസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലും പെരുന്നാളായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു

30 April 2022 7:17 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മാസപ്പിറവി കണ്ടില്ല; ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാള്ച പെരുന്നാള്‍
X

മസ്‌കറ്റ്: ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും തിങ്കളാഴ്ച ചെറിയ പെരുന്നാള്‍. ശനിയാഴ്ച മാസപ്പിറവി കാണാത്തതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്ന് മതപുരോഹിതര്‍ സ്ഥിരീകരിച്ചത്. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ബഹ്‌റൈയിന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍.

ഒരു ദിവസം വൈകി റമദാന്‍ വ്രതം ആരംഭിച്ച ഒമാനില്‍ ഞായറാഴ്ചയാവും മാസപ്പിറവി നോക്കുക. ഞയറാഴ്ച മാസപ്പിറവി ദര്‍ശിക്കുകയാണെങ്കില്‍ തിങ്കളാഴ്ച പെരുന്നാളായിരിക്കും. ഇല്ലെങ്കില്‍ ചൊവ്വാഴ്ചയായിരിക്കും ഒമാനില്‍ പെരുന്നാള്‍.

മെയ് രണ്ട് തിങ്കളാള്ചയായിരിക്കും പെരുന്നാള്‍ എന്ന് സൗദി സുപ്രീംകോടതിയും യുഎഇ മാസപ്പിറവി നോക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയും ഖത്തറിലെ മതകാര്യ മന്ത്രാലയും സ്ഥിരീകരിച്ചത്.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് പുറമേ, ആസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലും പെരുന്നാളായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

STORY HIGHLIGHTS: Eid 2022 in Saudi Arabia, UAE, Qatar, other Arab states on Monday May 02

Next Story