Top

പൊടിക്കാറ്റ്: ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ പത്ത് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

ദുബായ് വേള്‍ഡ് സെന്ട്രല്‍ എയര്‍പോര്‍ട്ടിലേക്കും അടുത്തുള്ള മറ്റു എയര്‍പോര്‍ട്ടുകളിലേക്കുമാണ് വഴിതിരിച്ചു വിട്ടതെന്ന് അധികൃതര്‍ പറഞ്ഞു

14 Aug 2022 8:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊടിക്കാറ്റ്: ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ പത്ത് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു
X

അബുദാബി: മോശം കാലവസ്ഥയെ തുടര്‍ന്നു ദുബായ് ഇന്റര്‍നാഷണല്‍ വിമാനതാവളത്തിലെ ഫ്‌ലൈറ്റ് പ്രവര്‍ത്തനം തടസ്സപെട്ടു. ഇതിനെ തുടര്‍ന്ന് പത്ത് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ദുബായ് വേള്‍ഡ് സെന്ട്രല്‍ എയര്‍പോര്‍ട്ടിലേക്കും അടുത്തുള്ള മറ്റു എയര്‍പോര്‍ട്ടുകളിലേക്കുമാണ് വഴിതിരിച്ചു വിട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

ഞായറാഴ്ച അബുദാബി, ദുബായ് എന്നിവിടങ്ങളിലുണ്ടായ പൊടികാറ്റിനെ തുടര്‍ന്നാണ് കാലാവസ്ഥ മോശമായത്. പുലര്‍ച്ചെ മുതലാണ് കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടത്.ഇതേ തുടര്‍ന്ന് അബുദാബി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കാഴ്ച്ചപരിധി 500 മീറ്ററില്‍ താഴെയായി കുറഞ്ഞതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

'തടസ്സത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമായി ദുബായ് എയര്‍പോര്‍ട്ട്‌സ് എയര്‍ലൈനുകളുമായും ഞങ്ങളുടെ എല്ലാ സേവന പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എന്തെങ്കിലും അസൗകര്യമുണ്ടായിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കളോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,'' എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

Story Highlights: Due to dust storm 10 flights diverted at Dubai International Airport

Next Story