Top

ഇന്റര്‍സിറ്റി ബസ് സര്‍വ്വീസ് പുനരാരംഭിച്ച് ദുബായ്

കഴിഞ്ഞ വര്‍ഷം ദുബായില്‍ ആര്‍ടിഎയുടെ പൊതുഗതാഗതം, ഷെര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സി സേവനങ്ങള്‍ 461 ദശലക്ഷമാണ് എന്നിവ ഉപയോഗിച്ചത്

22 May 2022 5:57 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇന്റര്‍സിറ്റി ബസ് സര്‍വ്വീസ് പുനരാരംഭിച്ച് ദുബായ്
X

ദുബായ് : മഹാമാരിയില്‍ നിര്‍ത്തിവെച്ച നാല് ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് -അബുദാബി ഇ 100, ദുബായ് - ഫുജൈറ ഇ -700, ദുബായ് - അല്‍ഐന്‍ ഇ 201, ദുബായ് - ഷാര്‍ജ ഇ - 315 എന്നീ സര്‍വീസുകളും തിരിച്ച് അതേ സ്റ്റേഷനിലേക്കുള്ള സര്‍വീസുകളാണ് മെയ് 19 മുതല്‍ പുനരാരംഭിച്ചത്.

ദുബായ് അല്‍ഗുബൈയില്‍ നിന്ന് അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനിലേക്കാണ് ദുബായ് - അബുദാബി ഇ 100 സര്‍വീസ് നടത്തുന്നത്.എല്ലാ ദിവസവും രാവിലെ 4.20 നാണ് ആദ്യ ബസ് സര്‍വീസ്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 11.50 നാണ് അവസാന ബസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവസാന ബസ് രാത്രി 12.20 നാവും. അബുദാബി സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ദുബായ് അല്‍ഗുബൈയിലേക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ ആദ്യ ബസ് രാവിലെ 4.40 നാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇത് 4.47 നാണ്. എല്ലാദിവസവും അവസാന ബസ് സര്‍വീസ് രാത്രി 1 മണിക്കാണ്.

ദുബായ് യൂണിയന്‍ സ്‌ക്വയര്‍ ബസ് സ്റ്റേഷനില്‍ നിന്നും ഫുജൈറ ചോയ്ത്രംസ് സൂപ്പര്‍ മാര്‍ക്കറ്റിലേക്കും തിരിച്ചും ഉള്ള ബസ് സര്‍വീസുകളാണ് ദുബായ് - ഫുജൈറ ഇ 700. ഈ ബസ് ദുബായ് - ഫുജൈറ റൂട്ടില്‍ എല്ലാദിവസവും രാവിലെ 5 30 ന് അവസാന ബസ് രാത്രി 12 മണിക്കുമാണ്. തിരിച്ചുള്ള സര്‍വീസ് ആദ്യ ബസ് രാവിലെ 5.15 നും അവസാന ബസ് രാത്രി 10.45 നുമാണ്.

ദുബായ് അല്‍ ഗുബൈബയില്‍ നിന്ന് അല്‍ഐന്‍ സ്റ്റേഷനിലേക്കുള്ള സര്‍വ്വീസ് ദുബായ് - അല്‍ഐന്‍ ഇ 201. ദുബായില്‍ നിന്നും അല്‍ഐനിലേക്കുള്ള ആദ്യ സര്‍വീസുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 6.20 നും ശനി, ഞായര്‍ രാവിലെ 7.20നുമാണ്. ഈ റൂട്ടിലെ അവസാന ബസ് തിങ്കള്‍ മുതല്‍ വെള്ളി വരെ 9.20നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11. 30 നുമാണ്. അല്‍ഐനില്‍ നിന്നും ദുബായിലേക്കുള്ള ബസ് ആദ്യ സര്‍വീസ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 6 മണിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7 മണിക്കുമാണ്. അവസാന ബസ് സര്‍വീസ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11 മണിക്കുമാണ്. ഈ റൂട്ടില്‍ ദിവസവും ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാവും.

ദുബായ് ബസ് സ്റ്റേഷനില്‍ നിന്നും ഷാര്‍ജ അല്‍ മുവൈല ബസ് ടെര്‍മിനലിലേക്കുള്ള സര്‍വീസ് ആണ് ദുബായ് - ഷാര്‍ജ ഇ 315. ദുബായില്‍ നിന്നും ഷാര്‍ജയിലേക്ക് തിങ്കള്‍ മുതല്‍ ശനി വരെ ആദ്യ സര്‍വീസ് രാവിലെ 5 മണിക്കാണ്. ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 10 മണിക്കാണ് ആദ്യ ബസ്. തിങ്കള്‍ മുതല്‍ ശനി വരെ അവസാന ബസ് രാത്രി 11 മണിക്കും ഞായറാഴ്ചകളില്‍ രാത്രി 11.27നുമാണ്. ഷാര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള ഇ 315 ബസ് സര്‍വീസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ ആദ്യ ബസ് 5.10നും ഞായറാഴ്ച 10.05 നുമാണ്. അവസാന ബസ് സര്‍വീസ് തിങ്കള്‍ മുതല്‍ ശനി വരെ 11. 29നും ഞായറാഴ്ച ദിവസങ്ങളില്‍ 11 മണിക്കുമാണ്.

കഴിഞ്ഞ വര്‍ഷം ദുബായില്‍ ആര്‍ടിഎയുടെ പൊതുഗതാഗതം, ഷെര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സി സേവനങ്ങള്‍ എന്നിവ ഉപയോഗിച്ചത് 461 ദശലക്ഷമാണ്. പൊതുഗതാഗത യാത്രക്കാരുടെ മൊത്തം എണ്ണത്തിന്റെ 25 ശതമാനവും പബ്ലിക് ബസുകളാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

പൊതുഗതാഗതം, ഷെര്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സികള്‍ എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ പങ്ക് ദുബായ് മെട്രോയും ടാക്സികളുമാണ്, ടാക്സികള്‍ക്ക് 34 ശതമാനവും ദുബായ് മെട്രോയ്ക്ക് 33 ശതമാനവും വിഹിതമുണ്ടെന്നാണ് വിലയിരുത്തല്‍.

Story highlights : Resume 4 intercity bus service

Next Story