Top

നാവികന് ഹൃദയാഘാതം; സാഹസിക രക്ഷാപ്രവർത്തം നടത്തി ദുബായ് പോലീസ്

കപ്പലിലേക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

31 May 2022 11:27 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

നാവികന് ഹൃദയാഘാതം; സാഹസിക രക്ഷാപ്രവർത്തം നടത്തി ദുബായ് പോലീസ്
X

അബുദാബി: ചരക്ക് കപ്പലിൽ സഞ്ചരിക്കവെ ഹൃദയാഘാതം സംഭവിച്ച പോളണ്ട് സ്വദേശിയായ നാവികനെ ദുബായ് പോലീസിന്റെ എയർ വിങ് വിഭാഗം രക്ഷപ്പെടുത്തി. ദുബായ് തീരത്തുനിന്ന് 28 മൈൽ അകലെയായിരുന്നു കപ്പൽ. കപ്പലിലേക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കപ്പലിൽ ഒരാൾക്ക് ഹൃദയാഘാതം സംഭവിച്ചെന്നും അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നും സന്ദേശം ലഭിച്ചു. ഇതിനെ തുടർന്നാണ് ദുബായ് പോലീസിന്റെ ഇടപെടൽ. ജെബൽ അലി ഓപ്പറേഷൻസ് സെന്ററിലെ നിരീക്ഷണ ടവറിന്റെ സഹായത്തോടെയാണ് ചരക്ക് കപ്പലിന്റെ സ്ഥാനം കണ്ടെത്തിയത്.

ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസിൽ നിന്നുള്ള പൈലറ്റുമാരും മെഡിക്കൽ ജീവനക്കാരുമടങ്ങുന്ന സംഘം ഹെലികോപ്റ്ററിൽ രക്ഷാദൗത്യത്തിനായി പുറപ്പെട്ടു. എയർ ലിഫ്റ്റ് ചെയ്തശേഷം നാവികന് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് ചികിത്സയ്ക്കായി റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെ അവസരോചിതമായ ഇടപെടൽ നാവികന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി എയർ വിങ് ഡിപ്പാർമെൻ്റ് ഡയറക്ടർ കേണൽ പൈലറ്റ് അലി അൽ മുഖാരി പറഞ്ഞു.

Next Story