Top

'പൊലീസിനെ വെട്ടിച്ചോടി പ്രതി, പിടികൂടി ഇടിച്ച് പ്രവാസി'; പിന്നാലെ കേസ്, തടവുശിക്ഷ

പ്രവാസിയുടെ മര്‍ദ്ദനമേറ്റയാള്‍ മോഷണക്കേസില്‍ പ്രതിയാണെന്ന് പൊലീസ്.

21 Aug 2022 10:30 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പൊലീസിനെ വെട്ടിച്ചോടി പ്രതി, പിടികൂടി ഇടിച്ച് പ്രവാസി; പിന്നാലെ കേസ്, തടവുശിക്ഷ
X

ദുബായ്: പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മര്‍ദ്ദിച്ച പ്രവാസിക്ക് തടവുശിക്ഷ വിധിച്ച് യുഎഇ കോടതി. 35കാരനായ സുരക്ഷാ ജീവനക്കാരനായ പ്രവാസിക്കാണ് ശിക്ഷ ലഭിച്ചത്.

സംഭവം ഇങ്ങനെ: പെട്രോളിംഗിനിടയില്‍ ദുബായ് പൊലീസിന്റെ പിടിയില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ട് ഓടുന്നത് സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടെ ജീവനക്കാരന്‍ അയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. പൊലീസില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ആളെ പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടിയാണ് അയാളെ മര്‍ദ്ദിച്ചതെന്ന് സുരക്ഷ ജീവനക്കാരന്‍ അവകാശപ്പെട്ടു.

പ്രവാസിയുടെ മര്‍ദ്ദനമേറ്റയാള്‍ മോഷണക്കേസില്‍ പ്രതിയാണെന്നും ഇയാളെ പിടികൂടാനാണ് പിന്തുടര്‍ന്നതെന്നും ദുബായ് പൊലീസ് വിശദീകരിച്ചു.

മര്‍ദ്ദനത്തില്‍ പ്രതിക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. മുഖത്തേറ്റ അടിയുടെ ആഘാതത്തില്‍ ചെവിയില്‍ നിന്നും രക്തവും പുറത്തേക്ക് വന്നിരുന്നു. സംഭവത്തില്‍ മൂന്നു മാസത്തോളമാണ് ഇയാള്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. പ്രതിയുടെ പരാതിയിലാണ് പ്രവാസിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Next Story