Top

യുവതിയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തു; പ്രവാസിക്ക് ആറുമാസം തടവുശിക്ഷ

ദുബായ് പ്രൊഡക്ഷന്‍ സിറ്റിയിലെ ഒരു മാളില്‍ നിന്നും ഇറങ്ങി വരുന്നതിനിടെയാണ് ആക്രമണം നേരിടേണ്ടി വന്നതെന്ന് യുവതി.

21 Aug 2022 10:01 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുവതിയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തു; പ്രവാസിക്ക് ആറുമാസം തടവുശിക്ഷ
X

അബുദാബി: ദുബായില്‍ യുവതിയെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തെന്ന കേസില്‍ പ്രവാസിക്ക് തടവുശിക്ഷ. ഏഷ്യയില്‍ നിന്നുള്ള മുപ്പത്തിരണ്ടുകാരനായ പ്രവാസിക്കാണ് ആറുമാസം തടവുശിക്ഷ.

ദുബായ് പ്രൊഡക്ഷന്‍ സിറ്റിയിലെ ഒരുമാളില്‍ നിന്നും ഇറങ്ങി വരുന്നതിനിടെയാണ് ആക്രമണം നേരിടേണ്ടി വന്നതെന്നാണ് യുവതിയുടെ പരാതി. രണ്ട് മൊബൈല്‍ ഫോണുകളും പണവും വിലപിടിച്ച ഔദ്യോഗിക രേഖകളും അടങ്ങിയ ബാഗാണ് പ്രതി പിടിച്ചുപറിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതി പങ്കാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. പണത്തിന്റെ ആവശ്യമുണ്ടായിരുന്നുവെന്നും അതാണ് കുറ്റകൃത്യം നടത്താന്‍ കാരണമായതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Next Story