Top

പരിസ്ഥിതി ദിനം; മാലിന്യ നിർമാർജ്ജനം പൂർണമായും നീക്കാൻ പദ്ധതിയിട്ട് ദുബായ് വിമാനത്താവളം

അടുത്തവർഷം വേനൽക്കാലമാകുമ്പോഴേക്കും പദ്ധതി അതിന്റെ ലക്ഷ്യം കെെവരിക്കും

4 Jun 2022 11:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരിസ്ഥിതി ദിനം; മാലിന്യ നിർമാർജ്ജനം പൂർണമായും നീക്കാൻ പദ്ധതിയിട്ട് ദുബായ് വിമാനത്താവളം
X

ദുബായ്: മാലിന്യ നിർമാർജ്ജനത്തിന് പുതിയ പദ്ധതിയൊരുക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. പരിസ്ഥിതി ദിനത്തിൽ പുതിയ മാലിന്യ സംസ്കരണ പരിപാടിക്ക് തുടക്കം കുറിക്കും. അടുത്തവർഷം വേനൽക്കാലമാകുമ്പോഴേക്കും പദ്ധതി അതിന്റെ ലക്ഷ്യം കെെവരിക്കും.

ദുബായ് വിമാനത്താവളവും ഷാർജ റീസൈക്ലിങ് കമ്പനിയായ ബീആയുമായി ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാത്തരത്തിലുള്ള മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള ഒരു സംവിധാനമാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

അടുത്തവർഷം പകുതിയോടെ വിമാനത്താവളത്തിൽ നിന്നുള്ള 60 ശതമാനത്തോളം മാലിന്യം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ വിവിധ ഭക്ഷണ ശാലകളിൽ നിന്ന് 2000 ടണ്ണിലേറെ ഭക്ഷ്യമാലിന്യം ശേഖരിച്ച് കംബോസ്റ്റ് ചെയുന്ന ഒരു ഭക്ഷ്യ മാലിന്യ സംസ്‌കരണ പദ്ധതിക്കും ലക്ഷ്യമിടുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ദ്രവിക്കുന്നതിലൂടെ പുറംതള്ളുന്ന മീഥെയ്ൻ വാതകം കാർബൺ ഡൈ ഒക്സൈഡിനേക്കാൾ 72 മടങ്ങ് പരിസ്ഥിതിക്ക് ദോഷമായി ഭവിക്കുന്നു. ഇത് തടയാനാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്.

മാലിന്യം മണ്ണിലേക്ക് തള്ളുന്നത് ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിമാനത്തിലും വിമാനത്താവളങ്ങളിലും എല്ലാവരുടെയും നിറഞ്ഞ പങ്കാളിത്തത്തോടെ മാലിന്യം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കുമെന്ന് ദുബായ് എയർപോർട്ടിലെ സേഫ്റ്റി ആൻഡ് സസ്റ്റൈനബിലിറ്റി വൈസ് പ്രസിഡന്റ് ജമാൽ സാൽ പറഞ്ഞു.

STORY HIGHLIGHTS: Dubai Airport plans to completely remove waste disposal

Next Story