Top

ഷാർജയിൽ എട്ടാം നിലയിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

പെൺകുട്ടി ആത്മഹത്യ ചെയ്തതാണോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ്

4 Jun 2022 3:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാർജയിൽ എട്ടാം നിലയിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
X

ഷാർജ: കെട്ടിടത്തിൽ നിന്ന് വീണ് 15 വയസ്സുകാരിയായ അറബ് പെൺകുട്ടി മരിച്ചു. ഷാർജയിലെ അൽ ഇത്തിഹാദ് റോഡിലെ കെട്ടിടത്തി​ലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി താഴെ വീണത്.

എട്ടാം നിലയിലുള്ള അപ്പാർട്ട്മെ​ന്റി​ന്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്. കെട്ടിടത്തിന്റെ താഴെ നിർത്തിയിട്ടിരുന്ന കാറിലേക്ക് പതിച്ച കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും കുറ്റാന്വേഷണ വിദ​ഗ്ധരും സംഭവസ്ഥലം പരിശോധിച്ചു. പെൺകുട്ടി ആത്മഹത്യ ചെയ്തതാണോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തേക്കും.

Story Highlights : Dies after falling from eighth floor in Sharjah; Police have launched an investigation


Next Story

Popular Stories