Top

കൊവിഡ്​ പ്രതിരോധം; നൂറ് ശതമാനം വാക്സിനേഷൻ കൈവരിച്ച് യുഎഇ

അതിവേഗത്തിലുള്ള കുത്തിവെപ്പ് ​ കൊവിഡ്​ വ്യാപനത്തേയും രോഗം ഗുരുതരമാകുന്ന സാ​​ഹചര്യത്തെയും ഇല്ലാതാക്കിയെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി

2 Jun 2022 8:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ്​ പ്രതിരോധം; നൂറ് ശതമാനം വാക്സിനേഷൻ കൈവരിച്ച് യുഎഇ
X

​അബുദാബി: കൊവിഡ്​ പ്രതിരോധ വാക്സിനേഷൻ മുഴുവൻ പേർക്കും നൽകിക്കഴിഞ്ഞതായി യുഎഇ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പയിനിലൂടെയാണ് യുഎഇ അതിവേ​ഗ കുത്തിവെയ്പ്പ് നൽകിയത്. ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടത് രണ്ട്​ ഡോസ്​ വാക്സിനായിരുന്നു. ഇത് മുഴുവൻ പേർക്കും നൽകി കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.

കൊവിഡ്​ പ്രതിരോധത്തിന്‍റെ മുൻനിര പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾ, വ്യത്യസ്ത പ്രായക്കാർ എന്നിവർ ക്യാമ്പയിനിലൂടെ വാക്സിൻ സ്വീകരിച്ചു​. എല്ലാ എമിറേറ്റിലും ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. വിവിധ സംവിധാനങ്ങളിലൂടെയാണ്​ വാക്സിനേഷൻ പൂർത്തിയാക്കിയത്​. ഏറ്റവും ആവശ്യമായവർക്കാണ് ആ​ദ്യ ഘട്ടത്തിൽ വാക്സിനേഷൻ നൽകിയത്.

അതിവേഗത്തിലുള്ള കുത്തിവെപ്പ് ​ കൊവിഡ്​ വ്യാപനത്തേയും രോഗം ഗുരുതരമാകുന്ന സാ​​ഹചര്യത്തെയും ഇല്ലാതാക്കിയെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ പൂർത്തിയായി നിശ്ചിത കാലം പിന്നിട്ടവർക്ക്​ ബൂസ്റ്റർ ഡോസുകൾ​ നൽകുന്ന സംവിധാവും അധികൃതർ നേരത്തെ തന്നെ ആരംഭിച്ചു.

STORY HIGHLIGHTS: Covid resistance; UAE achieves 100 Percentage of vaccination

Next Story