Top

വാഹനാപകടം; കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

31 May 2022 11:01 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വാഹനാപകടം;  കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
X

റിയാദ്: ത്വാഇഫിനടുത്ത് അൽ ഖുർമയിൽ റോഡപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശിയായ നിയാസ് മുഹമ്മദിന്റെ (56 ) മൃതദേഹമാണ് മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കിയത്.

ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹനമിടിച്ചത്. ജോലിസ്ഥലത്ത് വെച്ചായിരുന്നു അപകടം. ഉടൻ തന്നെ അൽ ഖുർമ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: ഷാഹിദ ബീഗം, ഭാര്യ: റജില, മകൻ: അയ്യൂബ്. നിയമനടപടികൾ പൂർത്തിയാക്കാൻ ത്വാഇഫ് കെ എം സി സി പ്രസിഡന്റും ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ വാളണ്ടിയറുമായ മുഹമ്മദ് സാലിഹ് നാലകത്ത്, ഫൈസൽ മാലിക്, സാദിഖ് ഹറമൈൻ എന്നിവർ നേതൃത്വം നൽകി.

STORY HIGHLIGHTS: Car accident; The body of a native of Kollam was buried in Makkah

Next Story