Top

'ഞങ്ങള്‍ അയല്‍ക്കാരാണ്, സഹോദരങ്ങളെ പോലെയാണ് ഇവിടെയും ജീവിക്കുന്നത്';

50 ഓളം റൈഡര്‍മാരാണ് ഒത്തുകൂടിയത്

15 Aug 2022 12:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങള്‍ അയല്‍ക്കാരാണ്, സഹോദരങ്ങളെ പോലെയാണ് ഇവിടെയും ജീവിക്കുന്നത്;
X

അബുദാബി: രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ബൈക്ക് റൈഡര്‍മാര്‍ ഒത്തുചേര്‍ന്നു. വാര്‍സനില്‍ നിന്നാണ് സംഘം യാത്ര ആരംഭിച്ചത്.

സിംഗ്‌സ് മോട്ടോര്‍സൈക്കിള്‍ ക്ലബ് (എസ്എംസി), പാകിസ്ഥാന്‍ റൈഡേഴ്‌സ് ഗ്രൂപ്പ് (പിആര്‍ജി), ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്‌സ് ക്ലബ് (ഐഎംആര്‍സി) എന്നിവിടങ്ങളില്‍ നിന്നുള്ള 50 ഓളം റൈഡര്‍മാരാണ് ഒത്തുകൂടിയത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സംഗീതവും പതാകകളും യാത്രയില്‍ ഉപയോഗിച്ചു.

എസ്എംസിയുടെ സ്ഥാപകനും നേതാവുമായ ഗുര്‍നാം സിങിന്റെ ആശയമാണ് ഇത്. 'ഞങ്ങള്‍ അയല്‍ക്കാരാണ്. ഞങ്ങള്‍ ഒരേ മണ്ണില്‍ നിന്നാണ് വരുന്നത്. ഈ നാട്ടില്‍ നമ്മള്‍ ഒരുമിച്ചാണ് സഹോദരങ്ങളെ പോലെ ജീവിക്കുന്നത്. ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. പരസ്പരം സ്‌നേഹിക്കുകയും പരിപാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയൂ', ഗുര്‍നാം സിങ് പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി യാത്ര സമര്‍പ്പിച്ചതായി ഗുര്‍നാം സിങ് പറഞ്ഞു. 'അവരുടെ ത്യാഗമാണ് ഇന്നത്തെ നിലയില്‍ എത്താന്‍ ഞങ്ങളെ സഹായിച്ചത്,' അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസം ബൈക്ക് ലൈസന്‍സ് നേടിയ 18 കാരിയായ നികിത നാട്ടുവാണ് റൈഡര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

Story Highlights: Bike riders from India and Pakistan gathered together for peace

Next Story