Top

ദുബായില്‍ വന്‍ ലഹരിമരുന്ന് വേട്ട; സ്‌കോര്‍പിയോണ്‍ ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത് 500 കിലോയിലധികം കൊക്കെയ്ന്‍

അന്താരാഷ്ട്ര ബന്ധമുളള മയക്കുമരുന്ന് മാഫിയയ്ക്കായി യുഎഇയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മധ്യപൂര്‍വ്വദേശക്കാരനാണ് പിടിയിലായത്.

11 Oct 2021 3:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായില്‍ വന്‍ ലഹരിമരുന്ന് വേട്ട; സ്‌കോര്‍പിയോണ്‍ ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത് 500 കിലോയിലധികം കൊക്കെയ്ന്‍
X

ദുബായില്‍ നടന്ന ലഹരി മരുന്ന് വേട്ടയില്‍ 500 കിലോയിലധികം വരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്ത് ദുബായ് പൊലീസ്. 50 കോടി ദിര്‍ഹം വിലമതിക്കുന്ന കൊക്കെയ്‌നാണ് പിടികൂടിയത്. സ്‌കോര്‍പിയോണ്‍ എന്നുപേരിട്ട ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്നും മേഖലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്നും പൊലീസ് പറഞ്ഞു.

കൊക്കെയ്‌നിന്റെ വലിയ ശേഖരം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രതയിലായിരുന്നു പൊലീസ് എന്ന് ലഹരി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു. അന്താരാഷ്ട്ര ബന്ധമുളള മയക്കുമരുന്ന് മാഫിയയ്ക്കായി യുഎഇയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മധ്യപൂര്‍വ്വദേശക്കാരനാണ് പിടിയിലായത്. രാജ്യത്ത് എത്തിച്ചതിന് ശേഷം ശേഷം മറ്റ് എമിറേറ്റുകളിലെ വേര്‍ ഹൗസുകളിലേക്ക് കൊക്കെയ്ന്‍ ശേഖരം മാറ്റാനായിരുന്നു പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ നിയമ നടപടിക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Popular Stories

    Next Story