Top

ഏറ്റവും മികച്ച എയർലൈനിനുള്ള എയർ റേറ്റിങ് പുരസ്കാരം ഖത്തർ എയർവേയ്സിന്

മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും ഖത്തർ എയർവേയ്സിന് തന്നെയാണ്.

16 July 2022 4:14 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഏറ്റവും മികച്ച എയർലൈനിനുള്ള എയർ റേറ്റിങ് പുരസ്കാരം ഖത്തർ എയർവേയ്സിന്
X

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയർലൈനിനുള്ള എയർ റേറ്റിങ് പുരസ്കാരം ഖത്തർ എയർവേയ്സിന്. മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും ഖത്തർ എയർവേയ്സിന് തന്നെയാണ്.

ലോകത്തെ മികച്ച എയര്‍ലൈന്‍, മിഡ്ലീസ്റ്റിലെ മികച്ച എയർലൈൻ, മികച്ച ബിസിനസ് ക്ലാസ് പുരസ്കാരങ്ങൾ എന്നിവയാണ് ഖത്തർ എയർവേയ്സ് സ്വന്തമാക്കിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഈ നേട്ടം എയർവേയ്സിന് ലഭിക്കുന്നത്. എവിയേഷൻ മേഖലയിലെ വിദ​ഗ്ധരാണ് പുരസ്കാര നിർണയ സംഘത്തിലുണ്ടായിരുന്നത്.

ശക്തമായ നെറ്റ് വർക്ക്, സുരക്ഷ തുടങ്ങിയവയായിരുന്നു പുരസ്കാരത്തിനുള്ള മാനദണ്ഡങ്ങള്‍. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച യാത്രാ അനുഭവം നൽകുകയാണ് ഖത്തർ എയർവേയ്സിൻ്റെ നയമെന്നും ഈ പുരസ്കാരം ഇതിനുള്ള അം​ഗീകാരമാണെന്നും ഖത്തർ എയർവേയ്സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.

story highlights: Air Rating Award for Best Airline to Qatar Airways

Next Story