Top

താമസക്കാരെ കബളിപ്പിച്ച് തട്ടിയത് 4.6 ലക്ഷം ദിര്‍ഹം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി അബുദാബി പൊലീസ്

എക്‌സ്റ്റേണല്‍ ഏരിയ പൊലീസ് ഡയറക്ടറേറ്റിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറാണ് പ്രതികളെ പിടികൂടിയത്.

25 March 2022 4:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താമസക്കാരെ കബളിപ്പിച്ച് തട്ടിയത് 4.6 ലക്ഷം ദിര്‍ഹം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി അബുദാബി പൊലീസ്
X

അബുദാബി: താമസക്കാരെ കബളിപ്പിച്ച് 4.6 ലക്ഷം ദിര്‍ഹം മോഷ്ടിച്ച സംഘത്തെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യയില്‍ നിന്നുളളവരാണ് അറസ്റ്റിലായത്. തട്ടിപ്പ് നടത്തി 24 മണിക്കൂറിനുളളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി അബുദാബി പൊലീസ് സംഘം അറിയിച്ചു. എക്‌സ്റ്റേണല്‍ ഏരിയ പൊലീസ് ഡയറക്ടറേറ്റിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറാണ് പ്രതികളെ പിടികൂടിയത്.

പ്രത്യേക പട്രോളിംഗ് വിഭാഗം അല്‍ മിസ്റാദിന്റെ പിന്തുണയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അബുദാബി പൊലീസ് സംയോജിത തന്ത്രമാണ് പിന്തുടരുന്നതെന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി പറഞ്ഞു.

STORY HIGHLIGHTS: Accused of defrauding residents of 4.6 lakh dirhams arrested in abu dhabi

Next Story