Top

ശമ്പളം മുടങ്ങരുത്; ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുമായി അബുദാബി

ശമ്പളം മുടക്കം വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്ന് മുതല്‍ പത്ത് ദിവസം വരെ മുന്നറിയിപ്പ് നല്‍കും. ശേഷം കമ്പനിക്കെതിരെ നടപടി കൈക്കൊള്ളും.

7 March 2022 5:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശമ്പളം മുടങ്ങരുത്; ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുമായി അബുദാബി
X

കൃത്യസമയത്ത് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുമായി അബുദാബി. മാനവശേഷി. സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇത് സംബമന്ധിച്ച് നിര്‍ദ്ദേശം പുറത്തുവിട്ടത്. ശമ്പളത്തില്‍ മുടക്കം വന്നാല്‍ വന്‍തുക പിഴ ചുമത്തും. അതിന് പുറമെ കമ്പനിക്ക് നല്‍കുന്ന മന്ത്രാലയ സേവനങ്ങളിലും മുടക്കം വരും. ഇത് തുടര്‍ന്നാല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ശമ്പളം മുടക്കം വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്ന് മുതല്‍ പത്ത് ദിവസം വരെ മുന്നറിയിപ്പ് നല്‍കും. ശേഷം കമ്പനിക്കെതിരെ നടപടി കൈക്കൊള്ളും. അമ്പതോ അതിലധികമോ തൊളിലാളികളുള്ള സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നേരിട്ടെത്തി നടപടി സ്വീകരിക്കും.

അതേസമയം, ചെറുകിട സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കും. എത്ര ദിവസമാണോ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങുക അതിനനുസരിച്ച് പിഴയിലും വര്‍ധനവ് ഉണ്ടാകും.

തൊഴിലാളികളുടെ എണ്ണം നോക്കി കനത്ത പിഴ ഈടാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 1000 ദിര്‍ഹം (20,806 രൂപ) മുതല്‍ പരമാവധി 20,000 ദിര്‍ഹം (4,16,136 രൂപ) വരെ പിഴ ഇടാക്കാമെന്നും അധികൃതര്‍ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

STORY HIGHLIGHTS: Abu Dhabi take stern action against companies that do not pay salaries on time

Next Story