Top

ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 80-ാം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

ഖത്തര്‍ തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബൈദ്‌ലിയാണ് ഉദ്ഘാടനം ചെയ്തത്.

26 May 2022 4:28 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 80-ാം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
X

ഖത്തറിലെ എക്‌സിറ്റ് 37 സാല്‍വ റോഡിലെ മെക്കൈനിസിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 80ാമത് സ്റ്റോര്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബൈദ്‌ലി ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, ഡയറക്ടര്‍ അബൂബക്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഷീദ് അസ്ലം, ഡയറക്ടര്‍ എന്‍ വി മുഹമ്മദ്, ഖത്തര്‍ റീജണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചെറക്കല്‍, ആര്‍ ഡി കുവൈറ്റ് അയ്യൂബ് കച്ചേരി, ഖത്തര്‍ ജനറല്‍ മാനേജര്‍ അജിത് കുമാര്‍, എ പി ആസാദ്, മറ്റ് മേഖലാ മേധാവികള്‍, മാനേജ്‌മെന്റ് ടീം, മറ്റ് അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ സംബന്ധിച്ചു.


Next Story