Top

ദുബായില്‍ പൊതുഗതാഗത സംവിധാനത്തിന് പ്രിയമേറുന്നു; യാത്രക്കാര്‍ ഇതുവരെ 304.6 ദശലക്ഷം

പൊതുഗാതഗതം യാത്രക്കായി ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി അതോറിറ്റി വ്യക്തമാക്കി.

14 Aug 2022 11:11 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായില്‍ പൊതുഗതാഗത സംവിധാനത്തിന് പ്രിയമേറുന്നു; യാത്രക്കാര്‍ ഇതുവരെ 304.6 ദശലക്ഷം
X

ദുബായ്: ദുബായില്‍ പൊതുഗതാഗത സംവിധാനത്തിന് പ്രിയമേറുന്നതായി ദുബായ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വിലയിരുത്തല്‍. പൊതുഗാതഗതം യാത്രക്കായി ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി അതോറിറ്റി വ്യക്തമാക്കി.

2022 ആദ്യ പകുതിയില്‍ 304.6 ദശലക്ഷം പേരാണ് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത്. 2021ല്‍ ഇതേ കാലഘട്ടത്തില്‍ 202 ദശലക്ഷംപേരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയതെന്നാണ് ദുബായ് ആര്‍ടിഎ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ടാക്‌സികള്‍ ഷെയേര്‍ഡ് മൊബിലിറ്റികള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 1.2 ദശലക്ഷം പേരാണെന്നും ദുബായ് ആര്‍ടിഎ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ദുബായ് മെട്രോ മുപ്പത്തിയാറുശതമാനം പേരാണ് പൊതുഗതാഗതത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇരുപത്തൊന്‍പത് ശതമാനം പേര്‍ ടാക്‌സികളെയാണ് ഗതാഗതത്തിന് ആശ്രയിച്ചതെങ്കില്‍ 26 ശതമാനം പേര്‍ പൊതുബസുകളാണ് യാത്രക്കായി തെരഞ്ഞെടുത്തത്. ജൂണ്‍വരെയുള്ള കണക്കുകളാണിത്.


2022 മാര്‍ച്ച് മാസമാണ് യാത്രക്കാരുടെ കണക്കുകളില്‍ ഏറ്റവും തിരക്കുരേഖപ്പെടുത്തിയ മാസം. അറുപത്തിരണ്ട് ദശലക്ഷം പേരാണ് ഇക്കാലയളവില്‍ പൊതുഗതാതഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്ര നടത്തിയത്. ദുബായ് എക്‌സ്‌പോയുടെ അവസാനിച്ചതും മാര്‍ച്ചിലായിരുന്നുവെന്നത് മാര്‍ച്ചിലെ തിരക്കിന് കാരണമാകാമെന്ന് ചൂണ്ടിക്കാണിക്കുന്നു. മറ്റ് മാസങ്ങളിലെ യാത്രക്കാരുടെ നിരക്ക് 46 മുതല്‍ 49 ദശലക്ഷം വരെയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

2022 ആദ്യ മൂന്ന് മാസങ്ങള്‍ മൂന്ന് ശതമാനം വര്‍ധനവാണ് 2019 ഇതേകാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാനിരക്കില്‍ രേഖപ്പെടുത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിക്കും മുന്‍പത്തെ നിരക്കിലും മൂന്ന്ശതമാനം വര്‍ധനവാണിത്. ദുബായില്‍ പൊതുഗതാഗത സംവിധാനം ജനങ്ങള്‍ കൂടുതലായി തെരെഞ്ഞെടുക്കുന്നതിന്റെ സൂചനയാണിത്.


2022ല്‍ യാത്രാനിരക്ക് റെഡ് ആന്റ് ഗ്രീന്‍ ലൈനുകളില്‍ എത്തിച്ചേര്‍ന്ന യാത്രക്കാരുടെ എണ്ണം 109.1 ദശലക്ഷമാണ്. റെഡ് ആന്റ് ഗ്രീന്‍ ലൈനുകള്‍ ബുര്‍ജ്മാന്‍ സ്റ്റേഷനില്‍ മാത്രമായി 6.2 ദശലക്ഷം യാത്രക്കാരാണ് ഉപയോഗപ്പെടുത്തിയത്. അല്‍ റിഗ്ഗയാണ് ഏറ്റവും തിരക്കുപിടിച്ച റെഡ്‌ലൈന്‍. 4.7 ദശലക്ഷം യാത്രക്കാരാണ് അല്‍ റിഗ്ഗയില്‍ യാത്രാ സംവിധാനം ഉപയോഗപ്പെടുത്തിയത്. തൊട്ടടുത്തായി 4.6 ദശലക്ഷം യാത്രക്കാരുമായി മാള്‍ ഓഫ് എമിറേറ്റ്‌സ് സ്റ്റേഷനാണ് നിലകൊള്ളുന്നത്.

2022 ആദ്യപകുതിയില്‍ 3.6 ദശലക്ഷം യാത്രക്കാരാണ് ട്രാമില്‍ യാത്ര ചെയ്തത്. പൊതുബസുകളില്‍ യാത്രചെയ്തത് 78.6 ദശലക്ഷം പേരുമാണ്. മറൈന്‍ യാത്രസംവിധാനം ഉപയോഗപ്പെടുത്തിയത് 8.2 ദശലക്ഷം പേരോളമാണ്. കാര്‍ വാടകക്കെടുക്കുക, ബസ് വാടകക്കെടുക്കുക തുടങ്ങിയ ഷെയേര്‍ഡ് മൊബിലിറ്റി യാത്രാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയതാകട്ടെ 16.4 ദശലക്ഷം പേരുമാണെന്ന് കണക്കുകള്‍ രേഖപ്പെടുത്തുന്നു.

Next Story

Popular Stories